ഇന്ത്യൻ ടീമിലെ ഭാവി പ്രതീക്ഷകളായ ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും നേർക്കുനേർ എത്തുന്നു എന്ന സവിശേഷതയും ഇന്നത്തെ മത്സരത്തിനുണ്ട്.
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ഫീൽഡിംഗ് തെരഞ്ഞെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ഗ്രൗണ്ടിൽ ഈര്‍പ്പമുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഫീൽഡിംഗ് തെരഞ്ഞെടുക്കുന്നതെന്നും ഇത് മുൻകാല മത്സര ഫലങ്ങളിൽ പ്രകടനമാണെന്നും ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ പറഞ്ഞു. ടോസ് നേടിയാൽ ബൗളിംഗ് തെരഞ്ഞെടുക്കാൻ തന്നെയായിരുന്നു തന്റെയും തീരുമാനമെന്ന് പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യരും വ്യക്തമാക്കി.
ഗുജറാത്ത് ടൈറ്റൻസിനെ കഴിഞ്ഞ സീസണിലേതിന് സമാനമായി ശുഭ്മാൻ ഗിൽ തന്നെയാണ് നയിക്കുക. കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളായിരുന്ന റാഷിദ് ഖാൻ, രാഹുൽ തെവാതിയ, സായ് സുദർശൻ തുടങ്ങിയവരെ ഗുജറാത്ത് ഇത്തവണയും നിലനിർത്തിയിട്ടുണ്ട്. ഗ്ലെൻ ഫിലിപ്സ്, ജോസ് ബട്‌ലർ, ഷെർഫെയ്ൻ റൂത്ത്ഫോർഡ് എന്നിവരാണ് പുതുതായി ടീമിൽ ഇടം നേടിയത്. കാഗിസോ റബാഡ, വാഷിംഗ്ടൺ സുന്ദർ എന്നിവരെയും ഗുജറാത്ത് സ്വന്തമാക്കി. ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കച്ചകെട്ടിയാണ് ഗില്ലും സംഘവും ഇറങ്ങുന്നത്.
മറുവശത്ത്, പഞ്ചാബ് കിംഗ്‌സ് ഈ സീസണിൽ പൂർണ്ണമായും പുതുമയോടെ കളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ രണ്ട് താരങ്ങളെ ഒഴികെ ബാക്കിയെല്ലാവരെയും ടീം റിലീസ് ചെയ്തു. യുവതാരം ശ്രേയസ് അയ്യരാണ് ഇത്തവണ ടീമിനെ നയിക്കുന്നത്. ടീമിൽ അഞ്ച് ഓസ്‌ട്രേലിയൻ വിദേശ താരങ്ങളുമുണ്ട്. പഞ്ചാബിനെ സംബന്ധിച്ചിടത്തോളം ഈ സീസൺ ഏറെ പ്രധാനമാണ്. അതിനാൽ തന്നെ ആദ്യ മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും പഞ്ചാബിന് ചിന്തിക്കാൻ പോലും കഴിയില്ല.
പ്ലേയിംഗ് ഇലവൻ
ഗുജറാത്ത് ടൈറ്റൻസ്: ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്ട്‌ലർ, ഷാരൂഖ് ഖാൻ, രാഹുൽ തെവാതിയ, സായ് കിഷോർ, അർഷാദ് ഖാൻ, റാഷിദ് ഖാൻ, കാഗിസോ റബാഡ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.
പഞ്ചാബ് കിംഗ്സ്: പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിംഗ്, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്വെൽ, സൂര്യാൻഷ് ഷെഡ്ഗെ, അസ്മത്തുള്ള ഒമർസായി, മാർക്കോ യാൻസെൻ, അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചഹൽ.
READ MORE: കീവീസിനോട് തോറ്റ് തുന്നംപാടി; ഷഹീൻ അഫ്രീദിയെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കണമെന്ന് ഷഹീദ് അഫ്രീദി