ആര്‍സി16 ഇനി 'പെഡി': ഗെയിം ചേഞ്ചര്‍ ക്ഷീണം തീര്‍ക്കാന്‍ രാം ചരണ്‍

രാം ചരണിന്റെ 40-ാം ജന്മദിനത്തിൽ പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാൻവി കപൂറാണ് നായിക.

Ram Charan's next with Janhvi titled Peddi, makers share his gritty 1st look poster

ഹൈദരാബാദ്: നടൻ രാം ചരണിന്റെ വരാനിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് നിർമ്മാതാക്കൾ പുറത്തിറക്കി. താരത്തിന്‍റെ 40-ാം ജന്മദിനം പ്രമാണിച്ചാണ് പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഈ പാൻ-ഇന്ത്യ ചിത്രത്തിന് പെഡി എന്നാണ് പേരിട്ടിരിക്കുന്നത്. നടി ജാൻവി കപൂർ രാം ചരണിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്നു.

നടന്റെ ഫസ്റ്റ് ലുക്ക് ആരാധകർക്കിടയിൽ വളരെയധികം കൗതുകം ഉണർത്തുന്നതാണ്. റാമിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നിർമ്മാതാക്കൾ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയുള്ള പോസ്റ്റര്‍. രാം ചരണ്‍ തീര്‍ത്തും റോ ആയ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് ഫസ്റ്റ്ലുക്ക് നല്‍കുന്ന സൂചന. 

Latest Videos

രണ്ട് ലുക്കുകളാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്. ഒന്നില്‍ രാം ചരണ്‍ പുകവലിക്കുന്നതും. മറ്റൊന്നില്‍ ക്രിക്കറ്റ് ബാറ്റും പിടിച്ച് നില്‍ക്കുന്ന രാം ചരണിനെ കാണാം.  രംഗസ്ഥലം അടക്കമുള്ള ചിത്രങ്ങളുടെ സഹരചിതവായ ബാബുവിന്‍റെ ആദ്യ ചിത്രം ഉപ്പണ്ണ ആയിരുന്നു. 120 കോടിയോളമാണ് ചിത്രത്തില്‍ രാം ചരണിന്‍റെ പ്രതിഫലം എന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 

കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാർ, ജഗപതി ബാബു, ദിവ്യേന്ദു ശർമ്മ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.  മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലെ പങ്കാളികളാണ്. 

ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചറായിരുന്നു അവസാനം പുറത്തിറങ്ങിയ രാം ചരണ്‍ ചിത്രം. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. അതിന് ശേഷം ബോക്സോഫീസില്‍ വന്‍ തിരിച്ചുവരവിന് ശ്രമിക്കുന്ന രാം ചരണ്‍ ഏറെ പ്രതീക്ഷ വയ്ക്കുന്ന പടമാണ് ആര്‍സി 16. 

'പ്രശ്നക്കാരനാണോ എന്ന് ചോദിച്ചാല്‍...': ക്ലാസി സ്റ്റെലില്‍ മമ്മൂട്ടി, ബസൂക്ക ട്രെയിലര്‍ എത്തി

ആദ്യദിന ബുക്കിംഗില്‍ 'എമ്പുരാന്' പിന്നിലായി സല്‍മാന്‍ ഖാന്‍ ചിത്രം 'സിക്കന്ദര്‍'

vuukle one pixel image
click me!