ഐപിഎല്ലില്‍ മറ്റൊരു റണ്‍മഴ തുടര്‍ച്ച ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലുണ്ടാകുമോ
അഹമ്മദാബാദ്: ഐപിഎല്‍ 2025 സീസണില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്- പഞ്ചാബ് കിംഗ്സ് പോരാട്ടമാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരത്തിന് തുടക്കമാവുക. ഗുജറാത്ത് സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ അടിമുടി മാറ്റങ്ങളുമായാണ് പഞ്ചാബിന്‍റെ വരവ്. ഐപിഎല്‍ 2025 സീസണിന്‍റെ ഇതുവരെയുള്ള ചെറിയ ചരിത്രം ആവര്‍ത്തിച്ച് അഹമ്മദാബാദില്‍ ഇന്ന് റണ്‍മഴ പെയ്യുമോ? അതോ കളി തടസപ്പെടുത്താന്‍ മഴയെത്തുമോ?
പിച്ച് റിപ്പോര്‍ട്ട്
ഐപിഎല്ലില്‍ മറ്റൊരു റണ്‍മഴ തുടര്‍ച്ച ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലുണ്ടാകും എന്ന് പ്രതീക്ഷിക്കാം. മികച്ച ബാറ്റിംഗ് ട്രാക്ക് എന്ന ഖ്യാതിയുള്ള സ്റ്റേഡിയമാണിത്. ബാറ്റര്‍മാര്‍ക്ക് അനായാസം സ്ടോക്ക് കളിക്കാവുന്ന പാകത്തില്‍ ബൗണ്‍സ് പിച്ച് നല്‍കും. 200-നടുത്താണ് അഹമ്മദാബാദിലെ ശരാശരി ആദ്യ ഇന്നിംഗ്സ് സ്കോര്‍. ആദ്യ ഓവറുകളില്‍ പേസര്‍മാര്‍ക്ക് മൂവ്‌മെന്‍റ് ലഭിക്കുമെങ്കിലും മത്സരം പുരോഗമിക്കുന്ന മുറയ്ക്ക് വേഗം താഴും. സന്തുലിതമായ പോരാട്ടം ഇരു ടീമിനും ഈ പിച്ച് നല്‍കുമെന്നാണ് അനുമാനം.
കാലാവസ്ഥ പ്രവചനം
മത്സരദിനം വൈകിട്ട് അഹമ്മദാബാദില്‍ മഴ ഭീഷണികളില്ല. തെളിഞ്ഞ ആകാശത്തിലാവും മത്സരം നടക്കുക.
യുവനായകന്‍മാരുമായി എത്തുന്ന ടീമുകളാണ് ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബ് കിംഗ്സും. ടൈറ്റന്‍സിന്‍റെ നായകന്‍ ശുഭ്‌മാന്‍ ഗില്ലും, പഞ്ചാബിന്‍റെത് ശ്രേയസ് അയ്യരും. സീസണില്‍ പുതിയ ക്യാപ്റ്റനുമായാണ് പഞ്ചാബിന്‍റെ വരവ്. ശുഭ്‌മാന്‍ ഗില്‍, ജോസ് ബട്‌ലര്‍, സായ് സുദര്‍ശന്‍, ഗ്ലെന്‍ ഫിലിപ്സ്, രാഹുല്‍ തെവാട്ടിയ എന്നിവരാണ് ടൈറ്റന്‍സിന്‍റെ ബാറ്റിംഗ് കരുത്ത്. അതേസമയം പഞ്ചാബില്‍ ശ്രേയസിന് പുറമെ, പ്രഭ്‌സിമ്രാന്‍ സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ശശാങ്ക് സിംഗ് തുടങ്ങിയവരാണ് പ്രമുഖ ബാറ്റര്‍മാര്‍.
Read more: ശ്രേയസ് അയ്യരുടെ കീഴില്‍ പുതിയ പഞ്ചാബ് കിംഗ്‌സ്, ഇന്ന് ശുഭ്മാന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സിനോട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം