റോഡരികിൽ ബൈക്ക് നിർത്തിയതിനെ ചൊല്ലി തർക്കം; പാലക്കാട് കുത്തേറ്റ യുവാവ് അത്യാസന്ന നിലയിൽ

പാലക്കാട് തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതി അറസ്റ്റിൽ

Palakkad man stabbed over dispute on parking bike on road side

തൃശ്ശൂർ: റോഡിൽ വാഹനം നിർത്തിയതിന് ചൊല്ലിയുള്ള തർക്കത്തിനിടയിൽ പാലക്കാട് യുവാവിന് കുത്തേറ്റു. പുതുക്കോട് സ്വദേശി സന്ദീപിനാണ് കുത്തേറ്റത്. പുതുക്കോട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ഉത്സവത്തിനിടെ റോഡരികിൽ സന്ദീപ് ബൈക്ക് നിർത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത് പുതുക്കോട് കളിയംകാട് സ്വദേശി സുജിത്ത് വാഹനം ചവിട്ടി വീഴ്ത്തി. തർക്കത്തിനിടെ സന്ദീപിനെ സുജിത്ത് കുട്ടംകുളത്ത് വച്ച് കത്തി കൊണ്ട്കുത്തി വീഴ്ത്തുകയായിരുന്നു. സന്ദീപിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാലക്കാട് കുഴൽമന്ദം പൊലീസ് സംഭവത്തിൽ കേസെടുത്തു. സുജിത്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Latest Videos

vuukle one pixel image
click me!