മാര്‍ച്ച് 29 ന് രാവിലെ പത്ത് മണിയ്ക്ക് പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അഭിമുഖം നടത്തും.
പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് നടത്തുന്നു. മൂന്ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, ടീം ലീഡര്‍, അനിമേഷന്‍ ഡിസൈനര്‍, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് (പാര്‍ട്ട് ടൈം), ഫീല്‍ഡ് ഓഫീസര്‍, ഡെലിവറി ബോയ്സ്, സൂപ്പര്‍വൈസര്‍, അക്കൗണ്ടന്റ്, കണ്‍ട്രോള്‍ റൂം എക്‌സിക്യൂട്ടീവ് (നൈറ്റ്) പ്രോഗ്രാം കോര്‍ഡിനേറ്റര്‍, മാര്‍ക്കറ്റിങ് മാനേജര്‍ എന്നീ ഒഴിവുകള്‍ നികത്തുന്നതിനായാണ് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 29 ന് രാവിലെ പത്തിന് പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അഭിമുഖം നടത്തും.
പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, യോഗ്യത ഉള്ള, എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം. രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യപെടുന്നവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റതവണ രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. മുമ്പ് പ്രൈവറ്റ് ജോലിക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, ബയോഡാറ്റ കോപ്പി ഹാജരാക്കിയാല്‍ മതിയെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435, 2505204, 8289847817.
READ MORE: സർക്കാർ ആയുർവേദ കോളേജ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കരാർ നിയമനം