Lifestyle

സഞ്ജയ് ദത്ത്

2020ല്‍ സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചു. എന്നാല്‍ ചികിത്സയിലൂടെ താരത്തിന് രോഗത്തെ അതിജീവിക്കാൻ സാധിച്ചു

Image credits: Getty

സൊണാലി ബെന്ദ്രേ

2018ല്‍ അപൂര്‍വമായ മെറ്റാസ്റ്റാറ്റിക് ക്യാൻസറാണ് സൊണാലിയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളുടെ പോരാട്ടത്തില്‍ സൊണാലിക്ക് അതിനെ അതിജീവിക്കാൻ സാധിച്ചു

Image credits: Getty

താഹിറ കശ്യപ്

സംവിധായികയും നടൻ ആയുഷ്മാൻ ഖുറാനയുടെ ഭാര്യയുമായ താഹിറ കശ്യപിന് 2018ല്‍ സ്തനാര്‍ബുദം സ്ഥിരീകരിച്ചു. രോഗം അതിജീവിച്ച താഹിറ ക്യാൻസര്‍ ബോധവത്കരണരംഗത്ത് സജീവമാണ്

Image credits: Getty

മനീഷ കൊയ്‍രാള

രാജ്യമൊട്ടാകെ ആരാധകരുള്ള മനീഷയ്ക്ക് 2012ലാണ് അണ്ഡാശയാര്‍ബുദം സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയിലൂടെ പിന്നീട് മനീഷ രോഗത്തെ അതിജീവിച്ചു

Image credits: Getty

നഫീസ അലി

'ബിഗ് ബി' എന്ന മലയാള ചിത്രത്തിലും വേഷമിട്ട ബോളിവുഡ് താരം നഫീസ അലി പെരിട്ടോണിയല്‍ ക്യാൻസറിനെ അതിജീവിച്ച വ്യക്തിയാണ്. ക്യാൻസര്‍ രോഗികള്‍ക്ക് ധൈര്യം പകരാനും നഫീസ ഏറെ പ്രയത്നിച്ചു

Image credits: Getty

രാകേഷ് റോഷൻ

പ്രമുഖ ഫിലിം മേക്കറും സൂപ്പര്‍താരം ഹൃത്വിക് റോഷന്‍റെ പിതാവുമായ രാകേഷ് റോഷൻ തൊണ്ടയിലെ അര്‍ബുദത്തെ ചികിത്സയിലൂടെ പോരാടി തോല്‍പിച്ചു

Image credits: Getty

മഹിമ ചൗധരി

സ്തനാര്‍ബുദ ബാധിതയായ മഹിമ ചൗധരി ഏറെ വേദനകള്‍ക്കും പ്രയാസങ്ങള്‍ക്കും ശേഷം രോഗത്തെ അതിജീവിച്ചു. രോഗത്തെ കുറിച്ചുള്ള മഹിമയുടെ ഒരു വീഡിയോ വൈറലായിരുന്നു

Image credits: Getty

റോസ് ഡേ മുതൽ വാലൻ്റൈൻസ് ഡേ വരെ ; പ്രണയദിനത്തിന് മുമ്പുള്ള ഏഴ് ദിനങ്ങൾ

മുഖത്ത് ഐസ് ക്യൂബ് ഇങ്ങനെ ഉപയോഗിക്കൂ; അറിയാം ഗുണങ്ങള്‍...

ചർമ്മസംരക്ഷണത്തിന് നെയ്യ് ഇങ്ങനെ ഉപയോഗിക്കാം...

മുഖസൗന്ദര്യത്തിന് പപ്പായ ഇങ്ങനെ ഉപയോഗിക്കാം...