Health
ആരോഗ്യം നിലനിർത്തുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന അവയവങ്ങളിലൊന്നാണ് വൃക്കകൾ.
ചില ശീലങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം.
വൃക്കകൾ നന്നായി പ്രവർത്തിക്കാനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ വൃക്കകൾ വഴി ശുദ്ധീകരിക്കാനും ആവശ്യത്തിന് ജലാംശം പ്രധാനമാണ്. അതിനാൽ ധാരാളം വെള്ളം കുടിക്കുക.
ശരിയായ ഉറക്കം ലഭിക്കാത്തത് വിവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. വൃക്കരോഗം ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
അമിതമായി ഉപ്പ് കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കാം. കാരണം, ഉപ്പ് അമിതമായി ശരീരത്തില്‍ എത്തുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു.
മദ്യപിക്കുന്നതും പുകവലിക്കുന്നതും ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഇത് വൃക്കരോഗങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുന്നു.
മൂത്രം മണിക്കൂറുകളോളം പിടിച്ച് വയ്ക്കുന്നതും വൃക്കരോഗം ഉണ്ടാക്കാം. ഇത് വൃക്കയില്‍ അണുബാധ വരുത്തുന്നതിന് കാരണമാകുന്നു.