കഴിയുന്നതും രാവിലെ നേരത്തെ ഉണര്‍ന്ന് ശീലിക്കണം. ഇത് ദിവസത്തേക്ക് മുഴുവനും ഊര്‍ജം പകരുമെന്നത് തീര്‍ച്ച. ഇതിന് രാത്രി നേരത്തെ ഉറങ്ങിയും ശീലിക്കണം
Image credits: Getty
വെള്ളം
രാവിലെ ഉറക്കമുണര്‍ന്ന് അധികം വൈകാതെ നല്ലതുപോലെ വെള്ളം കുടിക്കണം. വെള്ളം കുടിച്ചുകൊണ്ടാകണം ദിവസം തുടങ്ങേണ്ടത്
Image credits: Getty
സ്ട്രെച്ചിംഗ്
വ്യായാമം ചെയ്യുന്ന പതിവുണ്ടെങ്കിലും ഇല്ലെങ്കിലും രാവിലെ അല്‍പസമയം ശരീരം സ്ട്രെച്ച് ചെയ്യുന്നതിന് മാറ്റിവയ്ക്കുന്നത് നല്ലതാണ്
Image credits: Getty
ബ്രേക്ക്ഫാസ്റ്റ്
രാവിലെ ആരോഗ്യകരമായ നല്ല ബ്രേക്ക്ഫാസ്റ്റ് നിര്‍ബന്ധമായും കഴിക്കൂ. ഇതും ദിവസം മുഴുവൻ ഉന്മേഷം പകര്‍ന്നുനല്‍കും
Image credits: Getty
വെളിച്ചം
രാവിലെ അല്‍പസമയം സൂര്യപ്രകാശമേല്‍ക്കാൻ മാറ്റിവയ്ക്കുന്നതും വളരെ നല്ലതാണ്. ഇത് നല്‍കുന്ന ഊര്‍ജം വേറെ എവിടെ നിന്നും കിട്ടില്ല
Image credits: Getty
ഷെഡ്യൂള്‍
അന്നേ ദിവസം ചെയ്യാൻ പോകുന്ന കാര്യങ്ങള്‍ 'റഫ്' ആയിട്ടെങ്കിലും ഒന്ന് ഷെഡ്യൂള്‍ ചെയ്യുന്നത് ആത്മവിശ്വാസം ഉയര്‍ത്തും
Image credits: Getty
കുളി
കഴിയുന്നതും തണുത്ത വെള്ളത്തില്‍ രാവിലെ കുളിക്കാൻ ശ്രമിക്കണം. ഇത് ഉന്മേഷം പകരുന്നതിന് സഹായകമാണ്. അല്ലെങ്കില്‍ തണുത്ത വെള്ളത്തില്‍ നന്നായി മുഖം കഴുകിയാലും മതി