ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവരാണ് നമ്മളിൽ അധികം പേരും. ജിഐ കുറഞ്ഞ ഭക്ഷണങ്ങൾ ( ഗ്ലൈസെമിക് ഇൻഡക്സ്) ശരീരഭാരം കുറയ്ക്കാനും പ്രമേഹ സാധ്യത നിയന്ത്രിക്കാനും സഹായിക്കും.
Image credits: google
ജിഐ കുറഞ്ഞ ഭക്ഷണങ്ങൾ
ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ജിഐ കുറഞ്ഞ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്...
Image credits: google
ബെറിപ്പഴങ്ങൾ
ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബെറിപ്പഴങ്ങൾ. അവയിൽ പഞ്ചസാര കുറവും കുറഞ്ഞ ജിഐയും ഉള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
Image credits: google
പയർ, ബീൻസ്
പയർ, ബീൻസ്, ചെറുപയർ, മറ്റ് പയർവർഗ്ഗങ്ങൾ എന്നിവയിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ ഭാരം കുറയ്ക്കാൻ സഹായകമാണ്.
തൈരിൽ പ്രോട്ടീൻ, കാൽസ്യം, പ്രോബയോട്ടിക്സ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും.
Image credits: Getty
പേരയ്ക്ക
വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പന്നമാണ് പേരയ്ക്ക. പേരയ്ക്കയിൽ കലോറി കുറവായതിനാൽ പ്രതിരോധശേഷി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.