Health
അസിഡിറ്റി പ്രശ്നം അകറ്റാൻ ഇതാ ആറ് വഴികൾ
അനാരോഗ്യകരമായ ജീവിതശെെലി മൂലം ഇന്ന് അധികം ആളുകളിലും കണ്ട് വരുന്ന പ്രശ്നമാണ് അസിഡിറ്റി.
ഭക്ഷണം കൃത്യസമയത്ത് കഴിക്കാതിരിക്കുക, പരസ്പരം യോജിക്കാത്ത ഭക്ഷണം കഴിക്കുക, പഴകിയ ഭക്ഷണങ്ങൾ കഴിക്കുക തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് ഇടയാക്കുന്നു.
ചെറുനാരങ്ങാ നീര് ചേർത്ത ചൂടുവെള്ളം കുടിക്കുന്നത് അസിഡിറ്റി പ്രശ്നം കുറയ്ക്കും.
കറ്റാർവാഴ ജ്യൂസ് പതിവായി കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കും.
ഉലുവ വെള്ളം പതിവായി കുടിക്കുന്ന അസിഡിറ്റി പ്രശ്നം മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കും.
ആമാശയത്തിലെ ആസിഡിനെ നിർവീര്യമാക്കാൻ കരിക്കിൻ വെള്ളം സഹായിക്കുന്നു. ഇത് അസിഡിറ്റി കുറയ്ക്കാനും ദിവസം മുഴുവൻ മികച്ച ദഹനത്തെ സഹായിക്കാനും സഹായിക്കും.
ദിവസവും ഒരു ഗ്ലാസ് തുളസി വെള്ളം കുടിക്കുന്നത് ദഹനത്തെ ആരോഗ്യകരമാക്കും.