Health
മുടി കരുത്തോടെ വളരാൻ ശീലമാക്കാം ബയോട്ടിൻ അടങ്ങിയ ആറ് ഭക്ഷണങ്ങൾ
ശരീരത്തിൽ ലയിക്കുന്ന വിറ്റാമിനായ ബയോട്ടിൻ ശരീരത്തിൻ്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. മുടിവളർച്ചയ്ക്ക് സഹായിക്കുന്ന ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങളിതാ...
മുടിയുടെ ഘടനയ്ക്കും കരുത്തിനും സഹായിക്കുന്ന പോഷകമാണ് പ്രോട്ടീൻ. മുട്ടയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പുകൾ, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയ്‌ക്കൊപ്പം ബദാമിൽ ബയോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്,
മധുരക്കിഴങ്ങിൽ ബയോട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ആരോഗ്യകരമായി നിലനിർത്തുക ചെയ്യും.
ചീരയിൽ ബയോട്ടിൻ, ഇരുമ്പ്, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ള മുടി നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
അവാക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, ബയോട്ടിൻ, വിറ്റാമിൻ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുടിയെ പോഷിപ്പിക്കാനും വളർച്ച വേഗത്തിലാക്കാനും സഹായിക്കുന്നു.