Food
ദിവസവും രണ്ടോ മൂന്നോ ഗ്രാമ്പൂ ചവച്ചരച്ച് കഴിച്ചോളൂ, കാരണം
കറികളിൽ പതിവായി ചേർത്ത് വരുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. ദിവസവും ഒന്നോ രണ്ടോ ഗ്രാമ്പൂ ചവച്ചരച്ച് കഴിക്കുന്നത് നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.
ഗ്രാമ്പൂയിൽ ഫ്ലേവനോയ്ഡുകൾ, ഫിനോളിക് സംയുക്തങ്ങൾ, യൂജെനോൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഈ ആൻ്റിഓക്‌സിഡൻ്റുകൾ സീസണൽ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കും.
പല്ലുകളിലും മോണകളിലുമുണ്ടാകുന്ന നീര്‍ക്കെട്ട് കുറയ്ക്കാനും ഗ്രാമ്പൂ നല്ലതാണ്.
ഗ്രാമ്പൂ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുമെന്ന് സൂചിപ്പിക്കുന്നു. കൂടാതെ, മൂന്ന് വ്യത്യസ്ത തരം ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നു.
കരള്‍ ആരോഗ്യത്തിന് ഉത്തമമാണ് ഗ്രാമ്പൂ. ഇത് കരളിന്റെ നീര്‍ക്കെട്ട് കുറയ്ക്കുന്നു. ഫാറ്റി ലിവര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ചെറുക്കാന്‍ ഇതേറെ നല്ലതാണ്.
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ ഗ്രാമ്പൂ ഏറെ നല്ലതാണ്. ടെെപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത ഗ്രാമ്പൂ കുറയ്ക്കും.