Food
രാവിലെ വെറുംവയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് കൊണ്ട് ഗുണങ്ങളുമുണ്ട് ദോഷവുമുണ്ട്. ആദ്യം ഗുണങ്ങള്‍ അറിയാം.
വാഴപ്പഴത്തില്‍ ഉയര്‍ന്ന നിലയില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക ഷുഗര്‍ ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കും.
പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം രാവിലെ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ രാവിലെ പഴം കഴിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.
രാവിലെ വെറുംവയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ അറിയാം.
നേന്ത്രപ്പഴത്തിന് അസിഡിക് സ്വഭാവമാണുള്ളത്. അതിനാല്‍ ഇത് വെറുംവയറ്റില്‍ കഴിച്ചാല്‍ ചിലരില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
വാഴപ്പഴത്തിന്‍റെ ഗ്ലൈസെമിക് സൂചിക കൂടുതലാണ്. അതിനാല്‍ ഇവ വെറുംവയറ്റില്‍ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.
മറ്റെന്തെങ്കിലും ഭക്ഷണം കഴിച്ച ശേഷം മാത്രം വാഴപ്പഴം കഴിക്കുന്നതാണ് നല്ലത്.