Food
വൈറ്റമിനുകളാല്‍ സമ്പന്നമാണ് പച്ചമുളക്. പ്രത്യേകിച്ച് വൈറ്റമിൻ-സി. ഇതിന് ഒട്ടേറെ ഗുണങ്ങളുണ്ട്
ശരീരത്തിലെ കോശങ്ങളെ വിവിധ കേടുപാടുകളില്‍ നിന്ന് സുരക്ഷിതമാക്കാൻ സഹായിക്കുന്ന ആന്‍റി-ഓക്സിഡന്‍റുകളും പച്ചമുളകിലുണ്ട്
ഒരു 'നാച്വറല്‍ പെയിൻ കില്ലര്‍' ആണ് പച്ചമുളക് എന്ന് പറയാം. സന്ധിവാതം, മൈഗ്രേയ്ൻ പോലുള്ള വേദനകള്‍ക്കെല്ലാം ആശ്വാസം പകരാനിതിന് കഴിയും
പച്ചമുളകിലുള്ള ചില ഘടകങ്ങള്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ബിപി നിയന്ത്രിക്കുന്നതിനുമെല്ലാം സഹായകമാണ്. ഇത് ഹൃദയത്തിനും നല്ലതാണ്
ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കുന്നതിനും പച്ചമുളക് സഹായിക്കുന്നു
മൂക്കടപ്പില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനും പച്ചമുളക് ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള 'Capsaicin' ആണിതിന് സഹായിക്കുന്നത്
നമ്മുടെ മാനസികനില മെച്ചപ്പെടുത്തുന്ന സെറട്ടോണിൻ- എൻഡോര്‍ഫിൻ എന്നീ ഹോര്‍മോണുകളുടെ ഉത്പാദനത്തിനും പച്ചമുളക് സഹായിക്കുന്നു