Food

വൈവിധ്യം

വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ കുട്ടിയെ ചെറുതിലേ കഴിപ്പിച്ച് ശീലിപ്പിക്കണം. അല്ലെങ്കില്‍ വലിയ പ്രയാസമാണ്. പോഷകക്കുറവും കാണാം

Image credits: Getty

പ്രോസസ്ഡ് ഫുഡ്സ്

കഴിവതും പ്രോസസ്ഡ് ഫുഡ്സ് വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങള്‍ കുട്ടികളെ ശീലിപ്പിക്കരുത്. ഇവ ഗുണമില്ലെന്ന് മാത്രമല്ല ദോഷവും ചെയ്യും. ശരിയായ ഭക്ഷണം കുട്ടികള്‍ കഴിക്കാതെയുമാകും

Image credits: Getty

ബ്രേക്ക്ഫാസ്റ്റ്

ബ്രേക്ക്ഫാസ്റ്റിന് എപ്പോഴും അല്‍പം പ്രാധാന്യം അധികം നല്‍കണം. പോഷകങ്ങള്‍ പരമാവധി അടങ്ങിയ ബാലൻസ്ഡ് ആയ ബ്രേക്ക്ഫാസ്റ്റ് കുട്ടികള്‍ക്ക് ഉറപ്പുവരുത്തുക

Image credits: Getty

ഗുണങ്ങള്‍

ഓരോ ഭക്ഷണങ്ങളുടെയും ഗുണങ്ങള്‍ കുട്ടികളിലേക്ക് എത്തുംവിധം ഭക്ഷണത്തെ അവരുമായി അടുപ്പിക്കാൻ ശ്രമിക്കണം. ഈ ഇഷ്ടം അവരെ ഭക്ഷണം കഴിപ്പിക്കും

Image credits: Getty

സ്നാക്സ്

അനാരോഗ്യകരമായ സ്നാക്സുകള്‍ കുട്ടികളെ ശീലിപ്പിക്കാതെ മറിച്ച് ആരോഗ്യകരമായ- വീട്ടില്‍ തന്നെ തയ്യാറാക്കുന്ന സ്നാക്സ് അവരെ ശീലിപ്പിക്കുക

Image credits: Getty

വെള്ളം

ദാഹിക്കുമ്പോഴും അല്ലാത്തപ്പോഴുമെല്ലാം ശീതളപാനീയങ്ങളെ ആശ്രയിക്കുന്ന കുട്ടികളേറെയാണ്. ഇതൊഴിവാക്കി വെള്ളം തന്നെ കുടിപ്പിക്കുക. കരിക്ക്, ജ്യൂസുകള്‍ എന്നിവയും ശീലിപ്പിക്കാം

Image credits: Getty

മാതൃക

മറ്റെല്ലാത്തിലുമെന്ന പോലെ ഭക്ഷണകാര്യങ്ങളിലും കുട്ടികള്‍ക്ക് മുതിര്‍ന്നവരാണ് മാതൃക. ഇക്കാര്യം മനസില്‍ വച്ച് നിങ്ങളും ആരോഗ്യകരമായ രീതിയില്‍ ഭക്ഷണം കഴിക്കുക

Image credits: Getty

പയറു കഴിക്കാന്‍ ഇഷ്ടമാണോ? അറിയാം ഈ ഗുണങ്ങള്‍...

പാലില്ലാതെ തന്നെ പാലിന്‍റെ ഗുണങ്ങള്‍ കിട്ടാൻ കഴിക്കാം ഇവ...

ലോലോലിക്ക കഴിക്കാന്‍ ഇഷ്ടമാണോ? അറിയാം ഈ ഗുണങ്ങള്‍...

പതിവായി ഗ്രീന്‍ പീസ് കഴിക്കൂ, അറിയാം ഈ ഗുണങ്ങള്‍...