Food
മാതളത്തിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായിക്കുന്നു. ബിപി നിയന്ത്രിക്കാനും ഈ പഴം സഹായിക്കും
പഠനങ്ങള്‍ പറയുന്നത് പ്രകാരം മാതളം പതിവായി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്നതാണ്
ധമനികളില്‍ കൊഴുപ്പടിഞ്ഞ് ബ്ലോക്ക് സൃഷ്ടിക്കുകയും അതുവഴി ഹൃദയം അപകടത്തിലാവുകയും ചെയ്യുന്ന സാഹചര്യം പ്രതിരോധിക്കാനും മാതളം സഹായിക്കും
പല പുതിയ ഗവേഷണങ്ങളും പറയുന്നത് ക്യാൻസര്‍ രോഗത്തെ പ്രതിരോധിക്കുന്നതിനും മാതളം സഹായിക്കുന്നു എന്നാണ്
തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതിനുമെല്ലാം മാതളം സഹായകമാണ്
ദഹനപ്രശ്നങ്ങള്‍ പതിവായിട്ടുള്ളവര്‍ക്ക്, ഇവ പരിഹരിക്കുന്നതിന്‍റെ ഭാഗമായും മാതളം കഴിക്കാവുന്നതാണ്. ദഹനം എളുപ്പത്തിലാക്കാൻ മാതളം വലിയ രീതിയില്‍ സഹായിക്കുന്നു
വൈറ്റമിൻ-സി, വൈറ്റമിൻ-കെ, പൊട്ടാസ്യം എന്നിങ്ങനെ പലവിധ പോഷകങ്ങളാല്‍ സമ്പന്നമാണ് മാതളം