Food
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് മുള്ളങ്കി അഥവാ റാഡിഷ്. പലർക്കും റാഡിഷിന്‍റെ ഗുണങ്ങളെ കുറിച്ച് അറിയത്തില്ല.
ജലദോഷം പോലുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്ന ഒരു അവശ്യ പോഷകമാണ് വിറ്റാമിൻ സി.
റാഡിഷ് നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നതിനും സഹായകമാണ്.
കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ സുപ്രധാന ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. അവ എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് അത്യന്താപേക്ഷിതമാണ്.
കലോറി കുറഞ്ഞ റൂട്ട് വെജിറ്റബിൾ കൂടിയാണ് റാഡിഷ്. റാഡിഷിലെ നാരുകൾ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.
റാഡിഷിൽ ഗ്ലൂക്കോസിനോലേറ്റ്സ് എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ വൻകുടൽ കാൻസർ, സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ തുടങ്ങിയ കാൻസറുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
ഭക്ഷണത്തിൽ റാഡിഷ് ഉൾപ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.
റാഡിഷിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും സഹായകമാണ്.
റാഡിഷ് ചർമ്മത്തിന്റെ രൂപവും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും. കൊളാജൻ ഉൽപാദനത്തിന് ആവശ്യമായ വിറ്റാമിൻ സി റാഡിഷിൽ അടങ്ങിയിട്ടുണ്ട്.