Food
സിട്രസ് ഗണത്തിൽ പെട്ട പഴമാണ് ഓറഞ്ച്. വിറ്റാമിൻ സി കൊണ്ട് സമ്പന്നമാണ് ഓറഞ്ച്.
നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഓറഞ്ച് സഹായിക്കും.
പ്രതിരോധശേഷി മെച്ചപ്പെടുത്താനും മികച്ചതാണ് ഓറഞ്ച്. കൂടാതെ ശരീരത്തിലെ ഇരുമ്പിൻറെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയാനും ഓറഞ്ച് ഫലപ്രദമാണ്.
ഓറഞ്ചിൽ വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
ഓറഞ്ച് പതിവായി കഴിക്കുന്നത് കാൻസറുകളിൽ നിന്നും സംരക്ഷിക്കുന്നു.
ഓറഞ്ചിൽ കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകൾ, പേശികൾ എന്നിവയെ ശക്തിപ്പെടുത്തുന്നു.
ഓറഞ്ചിൽ അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കുന്നു.
ഓറഞ്ചിലെ വിറ്റാമിൻ സി മുടികൊഴിച്ചിൽ കുറയ്ക്കാനും മുടിവളർച്ച വർധിപ്പിക്കാനും സഹായിക്കും.