Food
ഫൈബര്‍ ധാരാളം അടങ്ങിയ റാസ്ബെറി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും വയറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ റാസ്ബെറി രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകളും മറ്റും ധാരാളം അടങ്ങിയ റാസ്ബെറി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും റാസ്ബെറി കഴിക്കുന്നത് നല്ലതാണ്.
ഗ്ലൈസമിക് ഇൻഡക്സ് കുറഞ്ഞതും ഫൈബര്‍ അടങ്ങിയതുമായ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
കലോറി കുറവും ഫൈബര്‍ ധാരാളം അടങ്ങിയതുമായ റാസ്ബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.
ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും കൊളാജിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും ഇവ ഗുണം ചെയ്യും.