Food

ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ വയറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. 

Image credits: Getty

ഹൃദയാരോഗ്യം

ഫാറ്റി ആസിഡും ഒലിയിക് ആസിഡും ഫൈബറും മറ്റും അടങ്ങിയ പപ്പായ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty

രോഗപ്രതിരോധശേഷി

വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമാണ് പപ്പായ. അതിനാല്‍ ഇവ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

Image credits: Getty

എല്ലുകളുടെ ആരോഗ്യം

വിറ്റാമിന്‍ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

ഫൈബര്‍ ധാരാളം അടങ്ങിയ പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയില്‍ കലോറി വളരെ കുറവുമാണ്. 

Image credits: Getty

ചര്‍മ്മത്തിന്‍റെ ആരോഗ്യം

വിറ്റാമിന്‍ സി അടങ്ങിയ പപ്പായ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഇവ ചര്‍മ്മത്തിലെ ചുളിവുകളും മറ്റും അകറ്റാനും സഹായിക്കും. 

Image credits: Getty

തലമുടിയുടെ ആരോഗ്യം

വിറ്റാമിന്‍ എ അടങ്ങിയ പപ്പായ തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണ്. അതിനാല്‍ ഇവ പരമാവധി കഴിക്കുന്നത് നല്ലതാണ്. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty
Find Next One