Food

നേന്ത്രപ്പഴം

പോഷകങ്ങള്‍ അടങ്ങിയ ഒരു ഊര്‍ജ്ജദായകമായ ഭക്ഷണമാണ് നേന്ത്രപ്പഴം. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ ബി6, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയവയുള്ള നേന്ത്രപ്പഴം ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. 

Image credits: Getty

തൈര്

തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാനും സഹായിക്കും. 

Image credits: Getty

ചിയ വിത്തുകൾ

ചിയ വിത്തുകൾ നാരുകളുടെ മികച്ച ഉറവിടമാണ്. കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഇവ കഴിക്കുന്നതും ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.

Image credits: Getty

മുട്ട

പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി12 എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.

Image credits: Getty

ഓട്സ്

ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. 

Image credits: Getty

മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ശരീരത്തിന് വേണ്ട ഊര്‍ജം നല്‍കാനും സഹായിക്കും. 

Image credits: Getty

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങളും ക്ഷീണം അകറ്റാനും എന്‍ര്‍ജി നല്‍കാനും സഹായിക്കും. 

Image credits: Getty

നട്സ്

പ്രോട്ടീനും മഗ്നീഷ്യവും അയേണും വിറ്റാമിന്‍ ഇ, സി, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയൊക്കെ അടങ്ങിയ ബദാം പോലെയുള്ള നട്സും ഊര്‍‌ജം ലഭിക്കാന്‍ സഹായിക്കും. 
 

Image credits: Getty
Find Next One