Food

മുട്ട

തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ, സിങ്ക്, അമിനോ ആസിഡ് എന്നിവ മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. 

Image credits: Getty

ചീര

തലമുടി വളരാന്‍ സഹായിക്കുന്ന സിങ്ക്, അയേണ്‍ തുടങ്ങിയവ അടങ്ങിയതാണ് ചീര. അതിനാല്‍ ചീരയും പതിവായി കഴിക്കാം.  

Image credits: Getty

പയറു വര്‍ഗങ്ങള്‍

പ്രോട്ടീനിന്‍റെ മികച്ച ഉറവിടം മാത്രമല്ല, നല്ല അളവിൽ സിങ്ക് അടങ്ങിയ ഭക്ഷണം കൂടിയാണ് പയര്‍. അതിനാല്‍ ഇവയും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

Image credits: Getty

തൈര്

സിങ്ക് ധാരാളം അടങ്ങിയ തൈര് കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. 

Image credits: Getty

അണ്ടിപരിപ്പ്

സിങ്ക്, ആന്‍റി ഓക്സിഡന്‍റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ അണ്ടിപരിപ്പും മുടി വളരാന്‍ സഹായിക്കും. 

Image credits: Getty

മത്തങ്ങ വിത്തുകള്‍

സിങ്ക് ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.  

Image credits: Getty

എള്ള്

തലമുടി വളരാന്‍ സഹായിക്കുന്ന സിങ്ക്, പ്രോട്ടീനുകൾ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് എള്ള്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty
Find Next One