Food
എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് മഗ്നീഷ്യം വളരെ ആവശ്യമുള്ളതാണ്.
ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും.
ശരീരത്തില്‍ മഗ്നീഷ്യം വേണ്ട അളവില്‍ ലഭിച്ചില്ലെങ്കില്‍ രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്.
മൈഗ്രേന്‍ തലവേദനയെ തടയാനും മഗ്നീഷ്യം സഹായിക്കും.
ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണായ മെലറ്റോണിന്റെ ഉൽപാദനം മെച്ചപ്പെടുത്താന്‍ മഗ്നീഷ്യം സഹായിക്കും.
വിഷാദത്തെ തടയാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും മഗ്നീഷ്യം സഹായിക്കും.
മത്തങ്ങക്കുരു, നേന്ത്രപ്പഴം, ചുവന്ന അരി, തൈര്, എള്ള്, നട്സ്, ചീര, ഫ്ലക്സ് സീഡ്, പയര്‍വര്‍ഗങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയില്‍ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു.