Food
ഓറഞ്ച്, നാരങ്ങ തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.
ഇരുമ്പ്, ഫോളിക് ആസിഡ്, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്. അതിനാല്‍ ഇവ കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
ഇരുമ്പ്, കാത്സ്യം, വിറ്റാമിന്‍ സി, നാരുകള്‍ എന്നിവ അടങ്ങിയ മാതളവും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.
ഇരുമ്പിനാല്‍ സമ്പന്നമായ ഈന്തപ്പഴം കഴിക്കുന്നതും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.
അയേണും ഫോളിക് ആസിഡും മറ്റും അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.
ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ കെ, ബി എന്നിവയുടെ നല്ല ഉറവിടമാണ് ഇലക്കറികള്‍. അതിനാല്‍ ചീര പോലെയുള്ളവ കഴിക്കുന്നതും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
അയേണ്‍, പ്രോട്ടീന്‍ തുടങ്ങിയ അടങ്ങിയ മുട്ട കഴിക്കുന്നതും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.