Food
പ്രോട്ടീനുകളുടെ കലവറയാണ് നിലക്കടല. ശരീരത്തിന് വേണ്ട പ്രോട്ടീനുകള്‍ ലഭിക്കാന്‍ ഇവ കഴിക്കുന്നത് നല്ലതാണ്. മഞ്ഞുകാലത്ത് പ്രതിരോധശേഷി കൂട്ടാനും ഇവ സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ നിലക്കടല ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നിലക്കടല സഹായിക്കും. ഇവയുടെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്.
ഒമേഗ 3 ഫാറ്റി ആസിഡും, ഒമേഗ 6 ഫാറ്റി ആസിഡും അടങ്ങിയ നിലക്കടല തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ നിലക്കടല കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
നിലക്കടല പതിവായി കഴിക്കുന്നത് ചില ക്യാന്‍സറുകളുടെ സാധ്യകളെ കുറയ്ക്കാനും സഹായിക്കും.
നാരുകള്‍ അടങ്ങിയ നിലക്കടല കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ഇയും അടങ്ങിയ നിലക്കടല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.