Food
ഏറ്റവും ആരോഗ്യകരമായ പഴമാണ് കിവിപ്പഴം. വിറ്റാമിനുകൾ, ധാതുക്കൾ. ആന്റിഓക്‌സിഡന്റുകൾ എന്നിവ കിവിപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.
കിവിപ്പഴത്തിന് രക്തസമ്മർദ്ദം കുറയ്ക്കുന്ന ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
സ്ട്രോക്ക്, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കാനും കിവിപ്പഴത്തിന് കഴിയും. എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗത്തിനുള്ള അപകടസാധ്യത കുറയ്ക്കാം.
കിവിപ്പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. മലബന്ധം കുറയ്ക്കാനും ദഹനനാളത്തിന്റെ വിവിധ പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും.
100 ഗ്രാം കിവിപ്പഴത്തിൽ 3 ഗ്രാം വരെ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. കിവിയിൽ പ്രോട്ടീൻ അലിയിക്കുന്ന എൻസൈം അടങ്ങിയിട്ടുണ്ട്.
കിവിപ്പഴത്തിലെ നാരുകളും ഫൈറ്റോകെമിക്കലുകളും ആമാശയം, കുടൽ, വൻകുടൽ എന്നിവയിലെ അർബുദങ്ങൾ തടയുന്നതിന് കിവിപ്പഴം സഹായിക്കുന്നു.
കിവിപ്പഴത്തിൽ സെറോടോണിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥയും ഉറക്കത്തിന്റെ ഗുണനിലവാരവും വർദ്ധിപ്പിക്കും.
കിവിപ്പഴത്തിൽ സെറോടോണിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥയും ഉറക്കത്തിന്റെ ഗുണനിലവാരവും വർദ്ധിപ്പിക്കും.