Food
കൊക്കോ വെണ്ണ, പഞ്ചസാര, പാൽ സോളിഡുകൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന വൈറ്റ് ചോക്ലേറ്റില്‍ കൊക്കോ സോളിഡുകളോ ചോക്ലേറ്റ് മദ്യമോ അടങ്ങിയിട്ടില്ല.
ആന്‍റി ഓക്‌സിഡന്‍റുകളാല്‍ സമ്പന്നമാണ് വൈറ്റ് ചോക്ലേറ്റ്.
മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം എന്നിവയെല്ലാം വൈറ്റ് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്നു.
പൊട്ടാസ്യം ധാരാളം അടങ്ങിയ വൈറ്റ് ചോക്ലേറ്റ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ വൈറ്റ് ചോക്ലേറ്റ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
നിങ്ങളുടെ ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും വൈറ്റ് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഇവ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
സ്ട്രെസ് കുറയ്ക്കാനും ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും മിതമായ അളവില്‍ വൈറ്റ് ചോക്ലേറ്റ് കഴിക്കാം.