Cricket

രോഹിത് ഇല്ല, കോലിയുണ്ട്

ഏഷ്യാ കപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഏഷ്യാ കപ്പില്‍ ഇതുവരെ കളിച്ചിവരില്‍ നിന്ന് എക്കാലത്തെയും മികച്ച ടീമിനെ തെരഞ്ഞെടുത്ത് വിസ്ഡന്‍.

 

Image credits: Getty

സെവാഗ്-സച്ചിന്‍ സ്വപ്ന സഖ്യം

ഓപ്പണിംഗില്‍ വീരേന്ദര്‍ സെവാഗും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് വിസ്ഡന്‍ പ്രഖ്യാപിച്ച ടീമിലെ ഓപ്പണര്‍മാര്‍.

 

Image credits: Getty

കോലിയല്ലാതെ ആര്

മൂന്നാം നമ്പറില്‍ വിരാട് കോലി അല്ലാതെ മറ്റൊരു താരത്തെ തെരഞ്ഞെടുക്കാനാവില്ലല്ലോ.

Image credits: Getty

അസ്ഹര്‍ നായകന്‍

മുഹമ്മദ് അസ്ഹറുദ്ദീനാണ് ടീമിന്‍റെ നായകന്‍. നാലാം നമ്പറിലാണ് അസ്ഹര്‍ എത്തുന്നത്

Image credits: Getty

മിസ്റ്റര്‍ ക്രിക്കറ്റര്‍

മുന്‍താരം സുരേഷ് റെയ്നയാണ് അഞ്ചാം നമ്പറില്‍ ബാറ്റിംഗിനെത്തുക.

Image credits: Getty

ഫിനിഷറും വൈസ് ക്യാപ്റ്റനും

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറും വിക്കറ്റ് കീപ്പര്‍മാരിലൊരാളുമായ ധോണിയാണ് ഏഴാമത്. ധോണി തന്നെയാണ് വൈസ് ക്യാപ്റ്റനും.

Image credits: Getty

ജഡ്ഡു ഇല്ലാതെ എന്ത് എഷ്യാ കപ്പ്

രവീന്ദ്ര ജഡേജയാണ് സ്പിന്‍ ഓള്‍ റൗണ്ടറായി ടീമിലുള്ളത്.

 

Image credits: Getty

പത്താന്‍ പവര്‍

ഇര്‍ഫാന്‍ പത്താനാണ് പേസ് ഓള്‍ റൗണ്ടറായി ടീമിലുള്ളത്.

Image credits: Getty

ബെസ്റ്റ് ഓള്‍ റൗണ്ടര്‍

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടറായ കപില്‍ ദേവും ടീമില്‍.

 

Image credits: Getty

അശ്വിന്‍ ഏകദിന ടീമില്‍

നിലവിലെ ഇന്ത്യന്‍ ഏകദിന ടീമില്‍ കളിച്ചിട്ട് കാലമേറെയായെങ്കിലും അശ്വിനും വിസ്ഡന്‍ പ്രഖ്യാപിച്ച ടീമിലുണ്ട്.

Image credits: Getty

പേസര്‍ പ്രസാദ്

വെങ്കിടേഷ് പ്രസാദ് ആണ് കപിലിനും ഇര്‍ഫാന്‍ പത്താനുമൊപ്പം മൂന്നാം പേസറായി ടീമിലുള്ളത്.

Image credits: Getty

ഇഷാന്‍, സഞ്ജു, രാഹുല്‍; ആര് വേണം ലോകകപ്പിന്? മറുപടി

ചരിത്രത്തിലാദ്യം! ബിസിസിഐക്ക് കുറഞ്ഞത് 10000 കോടി ഉടന്‍

സര്‍പ്രൈസ്! ഏകദിന ലോകകപ്പ് ഫൈവറൈറ്റുകളെ പ്രവചിച്ച് മോര്‍ഗന്‍

ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറിലാര്? കണക്കുകള്‍