'ജി20 ഇന്ത്യൻ നയതന്ത്രരംഗത്തെ ജനകീയവത്കരിച്ചു'; വിദേശകാര്യമന്ത്രി എസ് ജയശങ്കർ അഭിമുഖം
'വിപ്ലവകരമായ പുരോഗതി കൈവരിക്കുന്ന സൗദി പോലുള്ള രാജ്യങ്ങൾ ഇന്ത്യയെ പ്രതീക്ഷയോടെയാണ് കാണുന്നത്'; വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഏഷ്യാനെറ്റ് ന്യൂസിനോട്
ലോക ജനതയുടെ മൗലിക പ്രശ്നങ്ങളാണ് ജി20 ചർച്ച ചെയ്തതെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. എല്ലാ മേഖലയിലേയും പ്രധാന വെല്ലുവിളി സാമ്പത്തികമാണെന്നും അദ്ദേഹം പറഞ്ഞു.
ജി20 ഇന്ത്യൻ നയതന്ത്രരംഗത്തെ ജനകീയവത്കരിച്ചു. ഇത്തരം കൂട്ടായ്മകളുടെ അജണ്ടകൾ തീരുമാനിക്കാൻ നാം പ്രാപ്തരാണെന്ന് തെളിയിക്കാൻ സാധിച്ചു. ഉച്ചകോടിയുടെ അജണ്ട ഒന്നോ രണ്ടോ രാഷ്ട്രങ്ങൾ തീരുമാനിക്കുന്ന രീതി മാറിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജി20 മീറ്റിങ്ങുകളിലെല്ലാം ബാലി ആവർത്തിക്കലല്ല നയതന്ത്രം. പോരായ്മകൾ പരിഹരിക്കാനാണ് ശ്രമിച്ചത്. അതിൽ നമ്മൾ വിജയിച്ചു. രാജ്യങ്ങൾ സഹകരിച്ചെന്നും അദ്ദേഹം വിശദീകരിച്ചു.
ഗ്ലോബൽ സൗത്ത് എന്താണെന്ന് പലരും ചോദിച്ചു. അത് കേവലം ഒരു നിർവചനമല്ല, മറിച്ച് ഒരു വികാരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.