ദേവയാനിയുടെ സ്നേഹം തിരിച്ചറിഞ്ഞ് നയന.പത്തരമാറ്റ് സീരിയൽ റിവ്യൂ

കരൾ നൽകിയത് താൻ ആണെന്ന വിവരം അമ്മായിയമ്മ മനസ്സിലാക്കിയെന്ന് ഉറപ്പിക്കുകയാണ് നയന. അതിനായി ദേവയാനിയെ നയന സസൂക്ഷ്മം നിരീക്ഷിക്കുന്നു.

Web Desk  | Published: Mar 14, 2025, 4:32 PM IST

തന്റെ അമ്മായിയപ്പനും, അമ്മായിയമ്മയ്ക്കും നല്ല അടി കൊടുത്തതിന് നന്ദുവിനെ വിളിച്ച് അഭിനന്ദിക്കുകയാണ് അനി. എന്നാൽ അടുത്ത ക്യാമ്പനെ ഇനി പങ്കെടുക്കാനാവൂ എന്നതിൽ തനിക്ക് വിഷമമുള്ള കാര്യം നന്ദു അനിയോട് പറയുന്നു. അക്കാര്യം അനി നയനയോട് പറയുന്നു. അനാമികയുടെ അച്ഛനും അമ്മയും കൂടിയാണ് ഇതെല്ലാം ചെയ്ത് കൂട്ടിയതെന്ന് അനി പറയുന്നത് കേട്ടാണ് ജാനകി അങ്ങോട്ട് വന്നത്. സ്വന്തം ഭാര്യക്കും, വീട്ടുകാർക്കും എന്തെങ്കിലും സംഭവിച്ചാൽ നിനക്ക് യാതൊരു പ്രശനവും ഇല്ലെന്നും, നന്ദു ക്യാമ്പിന് പോകാത്തതാണ് നിന്റെ വിഷമമെന്നും ജാനകി അവനോട് പറയുന്നു. എന്നാൽ ദേവയാനി ഇതെല്ലം കേട്ടുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. അനി പറഞ്ഞത് സത്യമാണെന്ന്  ദേവയാനി ജാനകിയോട് പറഞ്ഞെങ്കിലും അത് ജാനകിയ്ക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. ഏതായാലും നന്ദുവിന്റെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നറിയാൻ ദേവയാനി പൊലീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ച് സംസാരിച്ച് നോക്കി. രക്ഷയില്ലെന്നും, അടുത്ത ക്യാമ്പിനെ പങ്കെടുക്കാൻ കഴിയൂ എന്നുമായിരുന്നു അവിടെ നിന്ന് കിട്ടിയ മറുപടി. എന്നാൽ ദേവയാനി വിളിച്ച സംസാരിച്ച കാര്യം നയന കേൾക്കാനിടയായി. അമ്മായിയമ്മ എന്നെയും വീട്ടുകാരെയും ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് അവൾക്ക് ബോധ്യമായി. 

അതേസമയം തനിയ്ക്ക് ഇഷ്ട്ടപ്പെട്ട ഒരു ഡിസൈൻ നയന നവ്യയെ കാണിക്കുകയായിരുന്നു. ഇത് കിട്ടിയാൽ കൊള്ളാമായിരുന്നെന്ന് നയന നവ്യയോട് പറയുന്നു. ദേവയാനി അത് കേൾക്കുകയും എങ്ങനെയും തന്റെ മരുമകൾക്ക് അത് സമ്മാനിക്കണമെന്ന് ഉറപ്പിക്കുകയും ചെയ്തു. അതിനായി ദേവയാനി സുഹൃത്ത് ഗ്രെസിയുടെ മകൾ ആന്മരിയയെ വിളിക്കുകയും ശേഷം നേരിട്ട് കാണാൻ പോകുകയും ചെയ്തു. ആന്മരിയയെ വിളിച്ചത് നയന കേട്ടെങ്കിലും എന്താണ് കാര്യമെന്ന് നയനയ്ക്ക് പിടി കിട്ടിയില്ല. ദേവയാനി  ആന്മരിയയോട് അവരുടെ ഒരു പ്രത്യേക  സംഘടനയുടെ അവാർഡ് ഇത്തവണ നയനയ്ക്ക് നൽകണമെന്ന് ആവശ്യപ്പെടാനാണ് ചെന്നത്. നയന അതിന് യോഗ്യയാണ് എന്നാണ് ആന്മരിയ പറഞ്ഞത്. അതോടൊപ്പം നയനയ്ക്ക് താൻ നൽകുന്ന അവൾക്ക് ഇഷ്ട്ടപ്പെട്ട ഡിസൈൻ ഉള്ള ഒരു ആഭരണവും നൽകണമെന്ന് ദേവയാനി ആവശ്യപ്പെട്ടു. കൂട്ടത്തിൽ പരിപാടിയുടെ മുഴുവൻ ചിലവും താൻ വഹിക്കാമെന്നും എന്നാൽ ഇതാരും അറിയരുതെന്നും ദേവയാനി പറഞ്ഞു.  ദേവയാനി പറഞ്ഞ പ്രകാരം ഉടനെത്തന്നെ ഒരു ദിവസം നോക്കി നമുക്ക് പരിപാടി നടത്താമെന്ന് ആന്മരിയ ഉറപ്പ് നൽകുന്നു

Read More...
News Hub