ISL 2021-22 : ആദ്യജയം തേടി ഈസ്റ്റ് ബംഗാള്‍ ഇന്നിറങ്ങുന്നു; പ്രതീക്ഷ നിലനിര്‍ത്താന്‍ എഫ്‌സി ഗോവ
ഇന്ത്യന്‍ പരിശീലകന്‍ ഡെറിക് പെരേരക്ക് കീഴില്‍ അവസാന മൂന്ന് കളിയിലും തോല്‍വി ഒഴിവാക്കിയ ഗോവയ്ക്ക് നിലവില്‍ 11 കളിയില്‍ 13 പോയിന്റുണ്ട്. ഇന്ന് ജയിച്ചാല്‍ ഗോവയ്ക്ക് (FC Goa) അഞ്ചാംസ്ഥാനത്തേക്ക് ഉയരാം.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) ഇന്ന് എഫ്‌സി ഗോവ- ഈസ്റ്റ് ബംഗാള്‍ (East Bengal) മത്സരം. ഇന്ത്യന്‍ പരിശീലകന്‍ ഡെറിക് പെരേരക്ക് കീഴില്‍ അവസാന മൂന്ന് കളിയിലും തോല്‍വി ഒഴിവാക്കിയ ഗോവയ്ക്ക് നിലവില്‍ 11 കളിയില്‍ 13 പോയിന്റുണ്ട്. ഇന്ന് ജയിച്ചാല്‍ ഗോവയ്ക്ക് (FC Goa) അഞ്ചാംസ്ഥാനത്തേക്ക് ഉയരാം.
സീസണില്‍ ഒരു കളി പോലും ജയിക്കാത്ത ഏക ടീമായ ഈസ്റ്റ് ബംഗാള്‍, പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഈസ്റ്റ് ബംഗാള്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ മാഴ്‌സലോ സാന്റോസിനെ ടീമിലെത്തിച്ചെങ്കിലും ഇന്ന് കളിക്കാന്‍ ഇറങ്ങില്ല. ഈ സീസണില്‍ ഇരുടീമുകളും നേരത്തെ കളിച്ചപ്പോള്‍ ഗോവ 4-3ന് ജയിച്ചിരുന്നു.
ഇന്നലെ ഒഡീഷ എഫ്‌സി ജയം സ്വന്തമാക്കി. നോര്‍ത്ത് ഈസ്റ്റിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് തോല്‍പ്പിച്ചത്. 17-ാം മിനിറ്റില്‍ ഡാനിയേല്‍ ലാലിംപുയ ഒഡീഷയെ മുന്നിലെത്തിച്ചു. 22-ാം മിനിറ്റില്‍ അരിഡെയ് കാബ്രേരെ രണ്ടാം ഗോള്‍ നേടി.ഗോളെന്ന് ഉറപ്പിച്ച രണ്ട് ഷോട്ട് ബാറില്‍ തട്ടിത്തെറിച്ചത് നോര്‍ത്ത് ഈസ്റ്റിന് തിരിച്ചടിയായി,
11 കളിയില്‍ 16 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയരാന്‍ ഒഡീഷയ്ക്ക് കഴിഞ്ഞു. 12 കളിയില്‍ ഒമ്പത് പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് പത്താം സ്ഥാനത്താണ്.