ഇതിനേക്കാള്‍ അനായാസമായിട്ട് ഇനി എങ്ങനെയാണ്? ശുഭ്മാന്‍ ഗില്ലിനെ തുടക്കത്തില്‍ വിട്ടുകളഞ്ഞ് ദീപക് ചാഹര്‍- വീഡിയോ

ഗില്ലിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുന്നത് കണ്ടുകൊണ്ടാണ് ഫൈനല്‍ ഉണര്‍ന്നത്. തുഷാര്‍ ദേശ്പാണ്ഡെയെറിഞ്ഞ രണ്ടാം ഓവറില്‍ അനായാസ ക്യാച്ച് ബാക്ക്‌വേര്‍ഡ് സ്‌ക്വയറില്‍ ദീപക് ചാഹര്‍ വിട്ടുകളഞ്ഞു.

watch video deepak chahar dropped shubman gill in ipl final saa

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മികച്ച തുടക്കം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുത്തട്ടുണ്ട്. വൃദ്ധിമാന്‍ സാഹ (37), സായ് സുദര്‍ശന്‍ (4) എന്നിവരാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്ലിന്റെ (39) വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. രവീന്ദ്ര ജഡേജയക്കാണ് വിക്കറ്റ്. എന്നിവരാണ് ക്രീസില്‍. നേരത്തെ, ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി, ഗുജറാത്തിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. 

ഗില്ലിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുന്നത് കണ്ടുകൊണ്ടാണ് ഫൈനല്‍ ഉണര്‍ന്നത്. തുഷാര്‍ ദേശ്പാണ്ഡെയെറിഞ്ഞ രണ്ടാം ഓവറില്‍ അനായാസ ക്യാച്ച് ബാക്ക്‌വേര്‍ഡ് സ്‌ക്വയറില്‍ ദീപക് ചാഹര്‍ വിട്ടുകളഞ്ഞു. നേരിട്ട് കയ്യിലേക്ക് വന്ന പന്തതാണ് ചാഹര്‍ നിലത്തിട്ടത്. വീഡിയോ കാണാം... 

ജീവന്‍ ലഭിച്ചതോടെ ഗില്‍ തകര്‍ത്തടിക്കാന്‍ തുടങ്ങി. സാഹയും അവസരത്തിനൊത്ത് ഉയര്‍ന്നു. ഗില്‍- സാഹ സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഏഴാം ഓവറില്‍ ഗില്‍ മടങ്ങി. ജഡേജയുടെ പന്തില്‍ ധോണി സ്റ്റംപ് ചെയ്താണ് ഗില്‍ മടങ്ങുന്നത്. ഏഴ് ബൗണ്ടറികള്‍ ഗില്ലിന്റെ അക്കൗണ്ടിലുണ്ടായിരുന്നു. സാഹയുടെ അക്കൗണണ്ടില്‍ ഇതുവരെ ഒരു സിക്‌സും രണ്ട് ഫോറുമുണ്ട്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, ശിവം ദുബെ, അമ്പാട്ടി റായുഡു, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി, ദീപക് ചാഹര്‍, തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ, മതീഷ പതിരാന.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വ ലിറ്റില്‍.

സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈയെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് ജൈത്രയാത്ര തുടങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫിലെത്തിയത് പോയന്റ് പട്ടികയില്‍ ഒന്നാമന്‍മാരായാണ്. എന്നാല്‍ ചെപ്പോക്കില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ധോണിയും സംഘവും ഹാര്‍ദിക്കിന്റെ ഗുജറാത്തിനെ 15 റണ്‍സിന് വീഴ്ത്തി ഫൈനലുറപ്പിക്കുന്ന ആദ്യ ടീമായി. അഹമ്മദാബാദിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടം നിലനിര്‍ത്താനാണ് ടൈറ്റന്‍സ് ഇറങ്ങുന്നതെങ്കില്‍ അഞ്ചാം കിരീടം നേടി മുംബൈക്കൊപ്പമെത്തുകയെന്നതാണ് ചെന്നൈയുടെ ലക്ഷ്യം.
 

Latest Videos
Follow Us:
Download App:
  • android
  • ios