പണി കിട്ടുന്ന നിയമം! നായകന്മാര്‍ക്ക് നെഞ്ചിടി, സഞ്ജുവും കോലിയുമടക്കം പ്രതിസന്ധിയിൽ; വിലക്ക് വരെ കിട്ടിയേക്കും

മൂന്നാം വട്ടം ഈ പിഴ വന്നാല്‍ 30 ലക്ഷമായി പിഴത്തുക ഉയരും. ഒപ്പം നായകന് ഒരു മത്സരത്തിലെ വിലക്കും ലഭിക്കും

slow over rate  rule became tension for the captains in IPL 2023 btb

മുംബൈ: ഐപിഎല്ലില്‍ ടീം ക്യാപ്റ്റന്മാര്‍ ഗുരുതര പ്രതിസന്ധിയില്‍. ഒരു മത്സരത്തില്‍ വിലക്ക് വരെ കിട്ടിയേക്കുന്ന സാഹചര്യത്തിലാണ് ടീമിന്‍റെ നായകന്മാരുള്ളത്. സഞ്ജു സാംസണ്‍, എം എസ്, ധോണി വിരാട് കോലി അടക്കമുള്ളവര്‍ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. കുറഞ്ഞ ഓവര്‍ നിരക്കാണ് ക്യാപ്റ്റന്മാര്‍ക്ക് ഭീഷണിയാകുന്നത്. ആദ്യം പിഴവ് വരുമ്പോള്‍ 12 ലക്ഷം രൂപയാണ് പിഴ വരുന്നത്. വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴ 24 ലക്ഷമാകും. ഇതിനൊപ്പം ടീമിലെ 10 താരങ്ങള്‍ക്കും പിഴയുണ്ടാകും.

ആറ് ലക്ഷം അല്ലെങ്കില്‍ മാച്ച് ഫീയുടെ 25 ശതമാനമാണ് ടീം അംഗങ്ങള്‍ക്ക് പിഴ വരുക. മൂന്നാം വട്ടം ഈ പിഴ വന്നാല്‍ 30 ലക്ഷമായി പിഴത്തുക ഉയരും. ഒപ്പം നായകന് ഒരു മത്സരത്തിലെ വിലക്കും ലഭിക്കും. റോയല്‍സിനെതിരായ മത്സരത്തില്‍ നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചാണ് ബാംഗ്ലൂര്‍ എറിഞ്ഞിരുന്നത്. ഇതോടെ കോലിക്ക് 24 ലക്ഷം രൂപയാണ് മാച്ച് റഫറി പിഴയായി വിധിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തെറ്റ് ആവര്‍ത്തിച്ചതോടെയാണ് കോലിക്ക് പിഴ കൂട്ടിയത്.

ഇനി വീണ്ടും പിഴ ആവര്‍ത്തിച്ചാല്‍ കോലിക്ക് വിലക്ക് നേരിടേണ്ടി വരും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തിനെ മെല്ലെപ്പോക്കിന് 12 ലക്ഷം രൂപയാണ് വാര്‍ണര്‍ പിഴയൊടുക്കേണ്ടത്. ഈ സീസണില്‍ ഡല്‍ഹി ടീം ആദ്യമായാണ് ഓവര്‍ നിരക്കില്‍ വേഗക്കുറവ് കാട്ടിയത്. അതിനാലാണ് പിഴ ശിക്ഷ 12 ലക്ഷത്തില്‍ ഒതുങ്ങിയത്. വീണ്ടും ഓവര്‍ നിരക്കില്‍ വീഴ്‌ച്ച വരുത്തിയാല്‍ പിഴ ഉയരും.

മുമ്പ് ഫാഫ് ഡുപ്ലസിസ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കും സമാനമായി പിഴ വന്നിരുന്നു. മത്സര വിലക്ക് ക്യാപ്റ്റന്മാരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ടീമിലെ തന്നെ ഏറ്റവും മികച്ച താരമാണ് ഓരോ ടീമിലെയും ക്യാപ്റ്റന്മാര്‍. ഫാഫ് ഡുപ്ലസിയുടെ പരിക്ക് കാരണം വിരാട് കോലിക്ക് ടീമിലെ നയിക്കേണ്ടി വരുന്നത് തുടര്‍ന്നാല്‍ വളരെ താരത്തിന് ഓവര്‍ നിരക്ക് ശ്രദ്ധയോടെ തന്നെ നോക്കേണ്ടി വരും. 

ടീം തോറ്റതിന്‍റെ സങ്കടവും കണ്ണീരും ഒരുവശത്ത്, ആരാധകരുടെ വക 'പൊങ്കാല' മറുവശത്ത്; ഉറക്കം പോയത് കാവ്യ മാരന്‍റെ!

Latest Videos
Follow Us:
Download App:
  • android
  • ios