ചങ്ക് പൊടിഞ്ഞങ്ങ് ഇല്ലാണ്ടായന്നേ..! കോലി ആഘോഷിക്കുമ്പോള്‍ എല്ലാം തകര്‍ന്ന അവസ്ഥയിൽ കാവ്യ മാരൻ, വീഡിയോ വൈറല്‍

മിക്ക മത്സരങ്ങളിലും ടീമിനെ പിന്തുണച്ച് കാവ്യ എത്താറുണ്ട്

kohli century heart breaking for kavya maran watch viral video btb

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയപ്പോള്‍ ആറാം ഐപിഎല്‍ സെഞ്ചുറി നേട്ടവുമായി തിളങ്ങിയത് വിരാട് കോലിയാണ്. സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുയര്‍ന്ന വിമര്‍ശനങ്ങളെയെല്ലാം ബൗണ്ടറി കടത്തിയായിരുന്നു കോലി 63 പന്തില്‍ 100 റണ്‍സെടുത്തത്. 12 ബൗണ്ടറിയും നാല് സിക്സും പറത്തിയ ഇന്നിംഗ്സില്‍ കോലി ഒരിക്കല്‍ പോലും തന്‍റെ ക്ലാസിക് ശൈലി മാറ്റിവെച്ച് പോലും അസാധാരണ ഷോട്ടുകള്‍ക്ക് ശ്രമിച്ചിരുന്നില്ല.

കോലി സെഞ്ചുറി നേടിയപ്പോള്‍ ക്യാമറക്കണ്ണുകള്‍ ഹൈദരാബാദ് ടീം ഉടമ കാവ്യ മാരനിലേക്കും നീണ്ടു. മിക്ക മത്സരങ്ങളിലും ടീമിനെ പിന്തുണച്ച് കാവ്യ എത്താറുണ്ട്. എന്നാല്‍, ഇത്തവണ ടീമിന്‍റെ തകര്‍ച്ചയില്‍ കാവ്യ കടുത്ത നിരാശയിലാണ്. കോലി സെഞ്ചുറിയടിച്ചപ്പോഴും കാവ്യയും മുഖത്ത് നിരാശ പടര്‍ന്നു. ഇപ്പോള്‍ കാവ്യയുടെ വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്.

അതേസമയം, പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനുള്ള ജീവന്‍മരണ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ എട്ട് വിക്കറ്റിന്‍റെ ജയമാണ് സ്വന്തമാക്കിയത്. 187 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബാംഗ്ലൂർ സ്വന്തമാക്കുകയായിരുന്നു. വിരാട് കോലി പന്തില്‍ 63 ബോളില്‍ 100 ഉം, ഫാഫ് ഡുപ്ലസിസ് 47 പന്തില്‍ 71 ഉം റണ്‍സുമായി മടങ്ങി. ഗ്ലെന്‍ മാക്സ്‍വെല്‍ 3 പന്തില്‍ 5* ഉം, മൈക്കല്‍ ബ്രേസ്‍വെല്‍ 4 പന്തില്‍ 4* ഉം റണ്‍സുമായി ടീമിനെ ജയിപ്പിച്ചു. സണ്‍റൈസേഴ്‌സിനായി ക്ലാസ് സെഞ്ചുറി നേടിയ ഹെന്‍‌റിച്ച് ക്ലാസന്‍റെ ഇന്നിംഗ്സ് പാഴായി.

ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിക്കൊപ്പം 172 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് കോലി മടങ്ങിയത്. 12 ഫോറും നാലു സിക്സും അടങ്ങിയതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. പതിവില്‍ നിന്ന് വ്യത്യസ്തമായി തുടക്കത്തിലെ തകര്‍ത്തടിച്ചാണ് കോലി ഹൈദരാബാദിനെതിരെ തുടക്കമിട്ടത്. ഹൈദരാബാദിന്‍റെ ഏറ്റവും മികച്ച ബൗളറും കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി മിന്നും ഫോമിലുമായിരുന്ന ഭുവനേശ്വര്‍ കുമാറിനെ ആദ്യ പന്തുകളിലും ബൗണ്ടറി കടത്തി രണ്ടുംകല്‍പ്പിച്ചുള്ള പ്രകടനമാണ് കോലി പുറത്തെടുത്തത്. 

ആർസിബിക്ക് കന്നി ഐപിഎൽ കിരീടം! ഇതുപോലൊരു ആഘോഷം... എഐ ചിത്രങ്ങൾ വൈറൽ

Latest Videos
Follow Us:
Download App:
  • android
  • ios