comscore

Gallery

elephants rescued in Bangladesh after fleeing into Bay of Bengal
Gallery Icon

ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീന്തിയ ആനകളെ രക്ഷപ്പെടുത്തി

മ്യാന്മാറിലെ കാട്ടില്‍ നിന്ന് കൂട്ടം തെറ്റി ബംഗ്ലാദേശ് തീരത്തെത്തിയ രണ്ട് ആനകള്‍, മനുഷ്യരെ കണ്ടതോടെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീന്തുകയായിരുന്നു. ബംഗ്ലാദേശ്, മ്യാന്മാര്‍ അതിര്‍ത്തികളിലെ മനുഷ്യരുടെ ഇടപെടല്‍ കൂടിയതോടെ ഈ പ്രദേശത്തെ കാട്ടാനകള്‍ ഭക്ഷണത്തിനായി ഗ്രാമങ്ങളിലേക്ക് ഇറങ്ങുന്നത് പതിവാണ്. ഇത്തരത്തില്‍ ഇത് നാലാമത്തെ സംഭവമാണെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മ്യാന്മാറില്‍ നിന്ന് കൂട്ടം തെറ്റിയ ഇവ നദി കടന്ന് ബംഗ്ലാദേശിലേക്കെത്തുകയായിരുന്നു. എന്നാല്‍ പ്രദേശവാസികളെ കണ്ടതോടെ ഇവ കടല്‍ത്തീരത്തേക്ക് പിന്‍വലിഞ്ഞു. നാല് ദിവസത്തോളം കടല്‍ത്തീരത്ത് ആനകള്‍ ചിലവഴിച്ചെങ്കിലും ആള്‍ക്കൂട്ടം പിരിഞ്ഞ് പോകാന്‍ തയ്യാറായില്ല. ഇതിനെതുടര്‍ന്നാണ് ആനകള്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീന്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നേരത്തെ ഈ പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ഇതാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയതെന്ന് കടൽത്തീര നഗരമായ ടെക്നാഫിലെ കൗൺസിലർ ഫസ്ലുൽ ഹക്ക് പറഞ്ഞു.