comscore

Gallery

Cuban people demand freedom protests in street one death
Gallery Icon

'ഞങ്ങള്‍ക്കും സ്വാതന്ത്ര്യം' വേണമെന്ന് ക്യൂബന്‍ ജനത; തെരുവില്‍ പ്രതിഷേധം, ഒരു മരണം

മ്മ്യൂണിസ്റ്റ് നിയന്ത്രിത ഭരണകൂടമുള്ള ലോകത്തെ പ്രധാനപ്പെട്ട രണ്ടാമത്തെ രാജ്യമായ ക്യൂബയില്‍ സ്വതന്ത്രത്തിനായി പ്രക്ഷോഭം. കൊറോണാ വ്യാപനം നടയുന്നതിലും രാജ്യത്ത് അടച്ച് പൂട്ടല്‍ നിയന്ത്രിക്കുന്നതിലും കമ്മ്യൂണിസ്റ്റ് ഭരണകൂടം പരാജയപ്പെട്ടെന്ന് പ്രക്ഷോഭകാരികള്‍ ആരോപിച്ചു. എന്നാല്‍, കൊറോണാ വ്യാപനത്തെ തുടര്‍ന്ന് രാജ്യം അടച്ച് പൂട്ടലിലേക്ക് പോയതോടെ നിയന്ത്രിത വ്യാപാരമേഖല തകരുകയും രാജ്യത്ത് ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും വ്യാപകമായി. ഇതിന്‍റെ പ്രതിഫലനമാണ് പ്രക്ഷോഭങ്ങളെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, അമേരിക്കന്‍  ധനസഹായത്തോടെ കാലാപകാരികള്‍ രാജ്യത്ത് മനഃപൂര്‍വ്വം കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ക്യൂബന്‍ സര്‍ക്കാര്‍ ആരോപിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു.