T20 World Cup India Probable eleven for first match against Pakistan
Gallery Icon

ടി20 ലോകകപ്പ്: ആര് എറിയും, ആര് ബാറ്റെടുക്കും? പാകിസ്ഥാനെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍ അറിയാം

ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ടീം ഇന്ത്യ. നാളെ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. എം എസ് ധോണിയുടെ മേല്‍നോട്ടത്തിലാണ് ഇന്ത്യയുടെ ഒരുക്കം. വൈകിട്ട് ഏഴരയ്ക്ക് ദുബായിലാണ് മത്സരം. മുഖ്യപരിശീലകനായി രവി ശാസ്ത്രി ഉണ്ടെങ്കിലും ടീമില്‍ സര്‍വത്ര ധോണിമയം. ബാറ്റര്‍മാര്‍ക്കും കീപ്പര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കുമെല്ലാം നിര്‍ദേശങ്ങളും ഉപദേശങ്ങളുമാമായി എല്ലായിടത്തും ധോണി. പാകിസ്ഥാനെ തോല്‍പിച്ച് തുടങ്ങിയാല്‍ ലോകകപ്പ് പകുതി ജയിച്ചു. ഐപിഎല്ലില്‍ പയറ്റിത്തെളിഞ്ഞ താരങ്ങളാണ് ഇന്ത്യയുടെ കരുത്ത്. ഹര്‍ദിക് പണ്ഡ്യ പന്തെറിയുന്ന കാര്യം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യ സര്‍വസജ്ജര്‍. ലോകകപ്പില്‍ പാകിസ്ഥാനെതിരെ തോല്‍വി അറിഞ്ഞിട്ടില്ലെന്ന ചരിത്രവും കോലിപ്പടയ്ക്ക് കൂട്ടിനുണ്ട്. നാളെ പാകിസ്ഥാനെ നേരിടാനൊരുങ്ങുമ്പോള്‍ ടീമിന്റെ സാധ്യത ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് നോക്കാം.