delhi suffocated Lockdown under consideration following Supreme Court criticism
Gallery Icon

Air pollution | ശ്വാസം മുട്ടി രാജ്യ തലസ്ഥാനം; സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് പുറകെ ലോക്ഡൌണ്‍ പരിഗണനയില്‍

ന്തരീക്ഷ മലിനീകരണം മൂലം ദില്ലിയില്‍ (Delhi) വായു അപകടകരമായ (air pollution) തലത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വായു മലിനീകരണം, ദില്ലിയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ വര്‍ക്ക് ഫ്രം ഹോം (work from home) രീതിയിലേക്ക് മാറ്റാന്‍ ദില്ലി സര്‍ക്കാറിനോട് സുപ്രീം കോടതി (Supreme Court) നിര്‍ദ്ദേശിച്ചു. ഇതിനിടെ വായു മലിനീകരണം തടയാനുള്ള നടപടികൾ ചർച്ച ചെയ്യാൻ കേന്ദ്രം ഇന്ന് അടിയന്തര യോഗം വിളിച്ചു. ഇന്നലെ സുപ്രീം കോടതിയില്‍ ദില്ലിയിലെ വായു മലിനീകരണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ചവറ് കത്തിക്കുന്നതാണ് വായു മലിനീകരണത്തിന് പ്രധാന കാരണമെന്ന് ദില്ലി സര്‍ക്കാര്‍ വാദിച്ചത് സുപ്രീം കോടതിയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിന്നു. വായുനിലവാര സൂചിക 50 ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ 471 ന് മുകളിലാണ്. കണക്കുകള്‍ കാണിക്കുന്നത് യഥാര്‍ത്ഥത്തിൽ വിഷപ്പുകയാണ് ദില്ലിയുടെ അന്തരീക്ഷത്തിലുള്ളതെന്നാണ്.