Omicron UK researchers warn that half of colds will be Covid
Gallery Icon

Omicron: ജലദോഷങ്ങളില്‍ പകുതിയും കൊവിഡെന്ന് യുകെ ഗവേഷകരുടെ മുന്നറിയിപ്പ്

തൊണ്ടവേദനയും മൂക്കൊലിപ്പും തലവേദനയും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് കൊവിഡ് ആകാനുള്ള സാധ്യതയുണ്ടെന്ന് യുകെ ഗവേഷകരുടെ മുന്നറിയിപ്പ്. യൂറോപ്പിലടക്കം ഒമിക്രോണ്‍ വ്യാപനം ശക്തമായതോടെയാണ് കാരണമന്വേഷിച്ച് ഗവേഷകരും ഇറങ്ങിയത്. കഴിഞ്ഞ ആഴ്ചയില്‍ യൂറോപ്പില്‍ കൊവിഡ് വ്യാപനം "സ്ഫോടനാത്മകമായ" തരത്തിലായിരുന്നെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. യുകെയില്‍  ഒറ്റ ദിവസം മാത്രം ഏകദേശം 1,44,000 പേര്‍ക്ക് കൊവിഡ് രോഗാണുബാധ സ്ഥിരീകരിച്ചു. മിക്കവർക്കും കോവിഡ് ഒരു ചെറിയ രോഗമായാണ് ലക്ഷണം കാണിക്കുന്നത്. ചിലർക്ക് രോഗലക്ഷണങ്ങളൊന്നും തന്നെ കാണുന്നില്ല. എന്നാൽ, വാക്സിനേഷൻ എടുത്തിട്ടില്ലാത്തവരടക്കം ചിലരിൽ രോഗം ഗുരുതരമാകുന്നെന്ന് പഠനത്തില്‍ പറയുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.