man lives happily with eight wives
Gallery Icon

Ong Dam Sorot : എട്ട് ഭാര്യമാരുള്ള ടാറ്റൂ ആർട്ടിസ്റ്റ്, ഒരിക്കൽ പോലും ഭാര്യമാർ വഴക്കിട്ടിട്ടില്ല എന്നും യുവാവ്

തായ്‌ലൻഡി(Thailand)ലെ യുവ ടാറ്റൂ ആർട്ടിസ്റ്റായ(Tattoo artist) ഓങ് ഡാം സോറോട്ട്(Ong Dam Sorot) ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ ഇപ്പോൾ വാർത്തയാവുകയാണ്. എന്നാൽ, ഒരു ടാറ്റൂ ആർട്ടിസ്റ്റ് എന്ന പേരിലല്ല അത്. മറിച്ച് അദ്ദേഹത്തിന്റെ ദാമ്പത്യത്തിന്റെ പേരിലാണ്. സോറോട്ടിന് ഒന്നും രണ്ടുമല്ല എട്ട് ഭാര്യമാരാണുള്ളത്. അവരെല്ലാം അദ്ദേഹത്തോടൊപ്പം ഒരേ വീട്ടിൽ സന്തോഷത്തോടെ കഴിയുന്നു. കഴിഞ്ഞ ആഴ്ച തായ്‌ലൻഡിലെ ഒരു കോമഡി ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതോടെ അദ്ദേഹത്തെ കുറിച്ച് ലോകമെങ്ങും ചർച്ച ചെയ്യാൻ തുടങ്ങി. ഇപ്പോൾ, സോറോട്ടും അദ്ദേഹത്തിന്റെ എട്ട് ഭാര്യമാരും കൂടി ഇരിക്കുന്ന ചിത്രങ്ങൾ ഓൺലൈനിൽ വൈറലാകുന്നു.