Ukraine climate as a challenge to Russian troops
Gallery Icon

Ukraine Crisis: റഷ്യന്‍ സൈന്യത്തെ വലച്ച് ഉക്രൈന്‍ കാലാവസ്ഥയും; -20 C വരെ എത്തുമെന്ന് കാലാസ്ഥാ പ്രവചനം

ക്രൈനില്‍ അധിനിവേശം തുടരുന്ന റഷ്യന്‍ സേനയ്ക്ക് ഉക്രൈന്‍ സൈന്യത്തിനൊപ്പം ഇനി കാലാവസ്ഥയെയും പ്രതിരോധിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഉക്രൈനിലെ ശൈത്യം വരും ദിവസങ്ങളില്‍ കനക്കുമെന്നും രാജ്യത്തെ താപനില -10 സെല്‍ഷ്യസിലേക്ക് താഴുമെന്നും കാറ്റിന്‍റെ ശക്തി കൂടി കണക്കിലെടുക്കുമ്പോള്‍ തണുപ്പ് -20 സെല്‍ഷ്യസിലേക്ക് താഴാമെന്നുമാണ് കാലാവസ്ഥാ പ്രവചനം. കാലാവസ്ഥ ഇത്രയും താഴ്ന്നാല്‍ കീവ് ലക്ഷ്യമാക്കി പോകുന്ന റഷ്യന്‍ സേനയുടെ 64 കിലോമീറ്റര്‍ വരുന്ന കോണ്‍വോയുടെ നീക്കത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നും പ്രതിരോധ വിദഗ്ദരും വിലയിരുത്തുന്നു. വിജയം കാണാതെ പിന്‍മാറില്ലെന്ന റഷ്യന്‍ ഏകാധിപതി പുടിന്‍റെ പ്രസ്ഥാവനയോടെ റഷ്യയുടെ ഉക്രൈന്‍ അധിനിവേശം ഇനിയും തീളുമെന്ന് ഏതാണ്ട് ഉറപ്പായി. കഴിഞ്ഞ മൂന്ന് ചര്‍ച്ചകളിലും തങ്ങളുടെ ലക്ഷ്യം കാണാതെ പിന്മാറില്ലെന്ന് റഷ്യ അറിയിച്ചിരുന്നു. എന്നാല്‍, ഈ ലക്ഷ്യങ്ങള്‍ അംഗീകരിക്കാന്‍ ഉക്രൈന്‍ ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല, വിജയം നേടും വരെ ഉക്രൈന്‍റെ പ്രതിരോധം റഷ്യയ്ക്കെതിരെ നിലനില്‍ക്കുമെന്നും ഉക്രൈന്‍ പ്രസിഡന്‍റ് വ്ളോഡിമര്‍ സെലെന്‍സ്കി അവകാശപ്പെട്ടിരുന്നു. അതിനിടെയാണ് റഷ്യന്‍ സൈന്യത്തിന് പ്രതികൂലമായി ഉക്രൈനില്‍ കടുത്ത ശൈത്യം വരുന്നുവെന്ന കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.