troll on National trade union strike in kerala
Gallery Icon

'ഭാരതപ്പുഴ' എന്നാകാമെങ്കില്‍ കേരളത്തിലെ പണിമുടക്കിന് ദേശീയ പണിമുടക്കെന്ന് പേരിടാമെന്ന് ട്രോളന്മാര്‍

മിനിയാന്നും ഇന്നലെയും കേരളത്തില്‍ ദേശീയ പണിമുടക്കായിരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇടത്-വലത് തൊഴിലാളി യൂണിയനുകള്‍ പണിമുടക്കി, അതത് തൊഴിലിടങ്ങളില്‍ സമരം ചെയ്തു. എന്നാല്‍ ഇതേസമയം കേരളത്തിലെ തൊഴിലാളി സംഘടനകള്‍ നാടുനീളെ ഓടിനടന്ന് തുറന്ന കടകള്‍ അടപ്പിച്ചും ആശുപത്രിയിലേക്കും വിമാനത്താവളത്തിലേക്കും സ്വകാര്യ വാഹനങ്ങളില്‍ പോയ ആളുകളെ വഴിയില്‍ വണ്ടിയുടെ ടയര്‍ അഴിച്ച് വിട്ടും തല്ലിയും വീഴ്ത്തി. ഇതൊടെ എന്തിനാണ് സമരമെന്നും ഏങ്ങനെയാണ് സമരം ചെയ്യേണ്ടതെന്നുമുള്ള ചോദ്യങ്ങളും ഉയര്‍ന്നു. ദേശീയ പണിമുടക്കായിരുന്നെങ്കിലും കേരളത്തില്‍ മാത്രമാണ് ബന്ദിന് സമാനമായ പണിമുടക്ക് ദൃശ്യമായത്.