Agnipath Protest in india
Gallery Icon

Agnipath Protest: അഗ്നിപഥ്; പ്രതിഷേധം തുടരുന്നു, ഇന്നലെ എട്ട് ട്രെയിനുകള്‍ക്ക് തീയിട്ടു, രണ്ട് മരണം


രാജ്യത്തെ ഹസ്വകാല സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥ് പദ്ധതിക്കെതിരെ (Agnipath Scheme) ഉത്തരേന്ത്യയില്‍ ആരംഭിച്ച പ്രതിഷേധം പത്തോളം സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. തെക്കെയിന്ത്യയിലും പ്രതിഷേധങ്ങള്‍ ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ബിഹാറിലും തെലുങ്കാനയിലുമായി എട്ടോളം ട്രെയിനുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. ഒരു പൊലീസ് സ്റ്റേഷനും അഗ്നിക്കിരയാക്കി. പ്രതിഷേധം 340 ട്രെയിൻ സർവീസുകളെ ബാധിച്ചതായി റെയിൽവേ അറിയിച്ചു. ഇതോടെ സിഎഎ, കര്‍ഷക സമരം തുടങ്ങി കേന്ദ്രസര്‍ക്കാറിനെതിരെ ഒരു പ്രതിപക്ഷേ പാര്‍ട്ടികളുടെയും പിന്തുണ അവകാശപ്പെടാനില്ലാതെ മറ്റൊരു സമരമുഖം കൂടി തുറന്നു. എന്നാല്‍, മുന്‍ പ്രതിഷേധങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് ദിവസം മുമ്പ് ബിഹാറില്‍ ആരംഭിച്ച പ്രതിഷേധം അക്രമാസക്തമായാണ് മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നത്. പ്രതിഷേധം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രതിഷേധത്തിനിടെ ഒരു ആത്മഹത്യ അടക്കം മൂന്ന് മരണങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ബിഹാര്‍ ധനാപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ദീപു എം നായര്‍.