15 th Indian President draupadi murmu
Gallery Icon

15-മത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു; ആഘോഷത്തില്‍ ആദിവാസി ജനത

ന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി (Indian President) ദ്രൗപദി മുര്‍മു (Draupadi Murmu) തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ പി.സി.മോദിയാണ് ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതിയായി പ്രഖ്യാപിച്ചത്. അറുപത് ശതമാനത്തിലേറെ വോട്ടുകൾ നേടിയാണ് മുര്‍മുവിന്‍റെ വിജയം. അറുപത് ശതമാനം വോട്ട് നേടുക എന്ന ബിജെപി ലക്ഷ്യവും ഇതോടെ നിറവേറി. 7.02 ലക്ഷം വോട്ടാണ് കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ആ നേട്ടം മറികടക്കാനാവില്ലെന്ന് വ്യക്തമായിരുന്നു. 6.76 ലക്ഷം വോട്ടുമൂല്യമാണ് മുര്‍മുവിന് നേടിയത്. 3.65 ലക്ഷം വോട്ടാണ് കഴിഞ്ഞ തവണ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി നേടിയതെങ്കില്‍ അതില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ യശ്വന്ത് സിന്‍ഹയ്ക്ക് കഴിഞ്ഞു. അദ്ദേഹംത്തിന് 3.70 ലക്ഷം വോട്ടുകള്‍ ലഭിച്ചു. ദ്രൗപതി മുര്‍മുവിന്‍റെ വസതിയില്‍ ഇന്നലെ രാത്രിയില്‍ ആഘോഷമായിരുന്നു. ദ്രൗപതി മുര്‍മുവിന്‍റെ വസതിയില്‍ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമാറാമാന്‍ വസീം സെയ്ദി.