വിജയ് ശങ്കറിന് പൂര്‍ണ പിന്തുണ; വിമര്‍ശനങ്ങളെ അടിച്ചോടിച്ച് കോലി

വിജയ് ശങ്കറിനെ വിമര്‍ശിക്കുന്നവര്‍ പാക്കിസ്ഥാനും അഫ്‌ഗാനിസ്ഥാനും എതിരായ മത്സരങ്ങളിലെ പ്രകടനം കൂടി കാണണമെന്ന് കോലി.

Virat Kohli Backs Vijay Shankar

ലണ്ടന്‍: ലോകകപ്പില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ പിന്തുണച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. വിജയ് ശങ്കറിനെ വിമര്‍ശിക്കുന്നവര്‍ പാക്കിസ്ഥാനും അഫ്‌ഗാനിസ്ഥാനും എതിരായ മത്സരങ്ങളിലെ പ്രകടനങ്ങള്‍ കൂടി കാണണമെന്ന് കോലി ആവശ്യപ്പെട്ടു. ശങ്കറിന്‍റെ പ്രകടനത്തില്‍ തൃപ്തിയുണ്ടെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. 

'ത്രീഡി' പ്ലെയര്‍ എന്ന് സെലക്‌ടര്‍മാര്‍ വിശേഷിപ്പിച്ച വിജയ് ശങ്കറിന്‍റെ മോശം ഫോമില്‍ ആരാധകര്‍ ട്രോളുകളുമായി രംഗത്തെത്തിയിരുന്നു. നാലാം നമ്പറില്‍ വിജയ്‌ക്ക് പകരം പരിചയസമ്പന്നനായ ദിനേശ് കാര്‍ത്തിക്കിനെയോ യുവ താരം ഋഷഭ് പന്തിനെയോ കളിപ്പിക്കണം എന്നാണ് ആരാധകരുടെ ആവശ്യം. വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാനം നടന്ന മത്സരത്തില്‍ വെറും 14 റണ്‍സ് മാത്രമാണ് താരം നേടിയത്. 

ലോകകപ്പില്‍ തന്‍റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടി വരവറിയിച്ച വിജയ് ശങ്കര്‍ പിന്നീട് കാര്യമായി തിളങ്ങിയില്ല. അഫ്‌ഗാനെതിരായ മത്സരത്തില്‍ 41 പന്തില്‍ 29 റണ്‍സ് നേടിയപ്പോള്‍ താരത്തിന് പന്തെറിയാന്‍ അവസരം ലഭിച്ചില്ല. പാക്കിസ്ഥാനെതിരെ 15 പന്തില്‍ അത്രതന്നെ റണ്‍സുമായി പുറത്താകാതെ നിന്നു. എന്നാല്‍ 5.5 ഓവര്‍ എറിഞ്ഞപ്പോള്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. 

Latest Videos
Follow Us:
Download App:
  • android
  • ios