dead bodies found in Ganga and Yamuna rivers up and bihar blaming each other
Gallery Icon

ഗംഗയിലും യമുനയിലും മൃതദേഹങ്ങള്‍; പരസ്പരം പഴിചാരി സംസ്ഥാനങ്ങള്‍


ന്ത്യയില്‍ കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗം അതിശക്തമായി തുടരുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ നദികളായ ഗംഗയിലും യമുദയിലും മൃതദേഹങ്ങള്‍ കണ്ടെത്തിയതായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. സംഭവത്തെ കുറിച്ച ശക്തമായ അന്വേഷണം വേണമെന്ന് കേന്ദ്ര ജലശക്തി മന്ത്രി ആവശ്യപ്പെട്ടിട്ടും പരസ്പരം ആരോപണങ്ങള്‍ ശക്തമാക്കുകയാണ് ഉത്തര്‍പ്രദേശും ബീഹാറും. അതിനിടെ ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ഗംഗാ നദീതീരത്ത് മൃതദേഹങ്ങള്‍ കൂട്ടമായി കുഴിച്ചിട്ടതായി കണ്ടെത്തി. കൊവിഡ് രോഗാണുബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതില്‍ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കവേയാണ് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കൂട്ടമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ആയിരത്തോളം മൃതദേഹങ്ങള്‍ ഗംഗാതീരത്ത് ചിതകൂട്ടി സംസ്കരിക്കുമ്പോഴാണ് നദിയിലും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നൂറിലേറെ മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകി നടക്കുന്നതായി ബിബിസി അടക്കമുള്ള വിദേശമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.