എസ്ബിഐ ലൈഫ്, ഏഷ്യാനെറ്റ് ന്യൂസ് ചലഞ്ച് ക്യാൻസർ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാൻസർ ബോധവത്കരണ ക്യാമ്പ് മൂവാറ്റുപുഴ നിർമല കോളേജിൽ സംഘടിപ്പിച്ചു
ക്യാന്‍സറിനെ ആത്മവിശ്വാസത്തോടെ തോല്പ്പിച്ചവർ സമൂഹത്തിന് മുന്നിൽ പകരുന്ന സന്ദേശം വളരെ വലുതാണെന്ന് ചലച്ചിത്ര താരം പൂർണ്ണിമ ഇന്ദ്രജിത്ത്.
ക്യാൻസർ രോഗത്തിന്റെ മറവിൽ തട്ടിപ്പ് നടത്തുന്ന കപട മുഖങ്ങളെ തിരിച്ചറിയണമെന്നും അതിന് പിന്നാലെ രോഗികൾ പോവരുതെന്നും ഡോ.വിപി ഗംഗാധരൻ പറഞ്ഞു
ക്യാൻസർ എന്ന രോഗത്തിന്റെ ഭീകരതയോര്‍ത്ത് തളര്‍ന്നു പോകാതെ ആത്മധൈര്യത്തോടെ നേരിട്ട് ജയിക്കാം
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്, മലബാർ കാൻസർ കെയർ സൊസൈറ്റി കണ്ണൂർ, പി.എച് സി എരമംഗലം കരുതൽ പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തിൽ കെ.ഇ ടി കോളേജിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മഞ്ഞളിലെ ഏറ്റവും ആക്ടീവ് ആയ ചേരുവയാണ് കുര്കുമിന്. ഇതിൽ ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങള്‍ ധാരാളമാണ്. എല്ലുകളുടെ ആരോഗ്യത്തിനും ഇത് സഹായകമാണ്. കുര്കുമിന് ഉപയോഗിച്ച്, എല്ലുകളെ ബാധിക്കുന്ന ക്യാന്‍സര്‍ തടയാമെന്ന് പുതിയ പഠനം. ആരോഗ്യമുള്ള ബോണ്‍ സെല്ലുകളുടെ ഉല്പാദനത്തിനും ക്യാന്‍സര്‍ കോശങ്ങള്‍ മറ്റു കോശങ്ങളിലേക്കു പടരുന്നതു തടയാനും ഇതുവഴി സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.
ഹ്യൂമന്‍ പാപ്പിലോമ വൈറസ്(എച്ച്പിവി) ആണ് ഗര്‍ഭാശയമുഖത്തെ ക്യാന്‍സര്‍ അഥവാ സെര്‍വിക്കല്‍ ക്യാന്‍സറിന് കാരണം.തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടുള്ള രോഗം കൂടിയാണിത്. മിക്കപ്പോഴും രോഗലക്ഷണങ്ങള്‍ പോലും കാണിക്കാത്ത ഒന്ന്. യോനിയെ ഗര്‍ഭാശയവുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് സെര്‍വിക്സ്.
ഉദരാശയ അര്‍ബുദങ്ങളില്‍ ഏറ്റവും ഗുരുതരമായ ഒന്നാണ് കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദം. അധിക അളവില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സംസ്കരിച്ചതും പുക എല്പിച്ചതുമായ മാംസവിഭവങ്ങള്‍, വ്യായാമരഹിതമായ ജീവിതശൈലി, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയെല്ലാം മലാശയ ക്യാന്‍സറിന് വഴിവയ്ക്കുന്ന ഘടകങ്ങളാണ്. മധ്യവയസ്സു പിന്നിട്ടവരിലാണ് മലാശയ അര്‍ബുദം സാധാരണമായി കാണുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് രോഗസാധ്യത അധികം എന്നതും പ്രധാനമാണ്.
ഇന്ന് യുവാക്കള്‍ക്കിടയില്‍ കുടലിലെ ക്യാന്‍സര്‍ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് കുടലിലെ ക്യാന്‍സര്‍ വര്‍ധിക്കാനുള്ള കാരണം. ഇതിന് പുറമെ പാരമ്പര്യമായി ഈ രോഗം പിടിപെടുന്നവരുമുണ്ട്. ദഹനമില്ലായ്മയും രക്തസ്രാവവും ശരീരഭാരം ക്രമാതീതമായി കുറയുകയും ചെയ്യുന്നതാണ് പ്രധാന രോഗലക്ഷണങ്ങള്‍. എന്നാല്‍ പലപ്പോഴും ഉദരസംബന്ധമായ മറ്റുരോഗങ്ങളാണെന്ന് കരുതി ചികിത്സ വൈകുന്നത് അപകടകരമാണ്.
ക്യാന്‍സറുകളില്‍ ഏറെ മാരകമായ ഒന്നാണ് ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ. അമേരിക്കന്‍ ജേണല്‍ ഓഫ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ബ്ലഡ് ക്യാന്‍സറിന്റെ ഏറ്റവും പ്രാരംഭമായ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...