ക്യാൻസർ രോഗത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി നിൽക്കണം; പൂർണ്ണിമ ഇന്ദ്രജിത്ത്
ക്യാന്‍സറിനെ ആത്മവിശ്വാസത്തോടെ തോല്‍പ്പിച്ചവർ സമൂഹത്തിന് മുന്നിൽ പകരുന്ന സന്ദേശം വളരെ വലുതാണെന്ന് ചലച്ചിത്ര താരം പൂർണ്ണിമ ഇന്ദ്രജിത്ത്. ജീവിതത്തിന്റെ അവസാനമല്ല ക്യാൻസർ എന്നത് ജീവിച്ച് തെളിയിച്ചവരാണ് ശരിക്കും വിജയികളെന്നും പൂർണ്ണിമ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ക്യാൻസറിനെ അതിജീവിച്ചവർക്കായി ഒരുക്കിയ പരിപാടിയിലായിരുന്നു പൂർണ്ണിമയുടെ പ്രതികരണം. ക്യാൻസർ രോഗത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും ഭയത്തോടെയല്ലാതെ ഒന്നിച്ച് പോരാടണമെന്നും പൂർണ്ണിമ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി നടന്ന കോൺക്ലേവിനെയും പൂർണ്ണിമ അഭിനന്ദിച്ചു. ഫലപ്രദമായ ഇടപെടൽ നടത്തിയാൽ ക്യാൻസറിനെ തടയാൻ സാധിക്കുമെന്നും ക്യാൻസറിനെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും പൂർണ്ണിമ ഓർമ്മിപ്പിച്ചു. ക്യാൻസറിനെ അതിജീവിച്ച നൂറ്റമ്പതോളം പേരെയാണ് ഏഷ്യാനെറ്റ് ന്യൂസ് ക്യാൻസർ ദിനത്തിന്റെ ഭാഗമായി ആദരിച്ചത്.