മിക്ക വീടുകളിമുള്ള ഒന്നാണ് മല്ലിയിട്ട വെള്ളം. ദിവസവും മല്ലി വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല.
Image credits: Getty
ശരീരഭാരം കുറയ്ക്കും
മല്ലി വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. ഇത് വിശപ്പ് നിയന്ത്രിക്കാനും കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും.
Image credits: Getty
മുടികൊഴിച്ചിൽ കുറയ്ക്കും
മല്ലി വെള്ളം കുടിക്കുന്നത് മുടികൊഴിച്ചിലും പൊട്ടലും കുറയ്ക്കാൻ സഹായിക്കും. മല്ലി വെള്ളം മുടി വളർച്ചയ്ക്കും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും സഹായിക്കും.
Image credits: Getty
കാഴ്ച ശക്തി കൂട്ടും
മല്ലിയിൽ ആന്റി - ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കാഴ്ച ശക്തി കൂട്ടുന്നതിനും വിവിധ നേത്രരോഗങ്ങൾ അകറ്റുന്നതിനും സഹായകമാണ്.
Image credits: Getty
പ്രതിരോധശേഷി കൂട്ടും
വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയത് കൊണ്ട് തന്നെ പ്രതിരോധശേഷി കൂട്ടുന്നതിനും സീസണൺ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും മല്ലി വെള്ളം സഹായിക്കും.
Image credits: Getty
കരളിനെ സംരക്ഷിക്കും
കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാനും മല്ലി വെള്ളം സഹായിക്കും.