Food
മുരിങ്ങയില ഡയറ്റിൽ ഉൾപ്പെടുത്തൂ, കാരണം
വിറ്റാമിൻ എ, വിറ്റാമിൻ സി, ഇരുമ്പ്, പ്രോട്ടീൻ, കാൽസ്യം, മഗ്നീഷ്യം എന്നിവയുൾപ്പെടെ വിറ്റാമിനുകളും ധാതുക്കളും മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്.
ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്.
മുരിങ്ങയിലയിലെ ഉയർന്ന നാരുകൾ മലബന്ധം കുറയ്ക്കാൻ സഹായിക്കുന്നു.
പ്രമേഹമുള്ളവർക്ക് മുരിങ്ങയില നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കും.
മുരിങ്ങയിലയിൽ വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.
മുരിങ്ങയില കഴിക്കുന്നത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുകയും അണുബാധകൾക്കെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യും.
രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കുന്നതിലൂടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ മുരിങ്ങയില സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.
മുരിങ്ങയില സാലഡിലോ ചമ്മന്തിയിലോ സൂപ്പിലോ സ്മൂത്തിയിലോ എല്ലാം ചേർത്ത് കഴിക്കാവുന്നതാണ്.